ന്യൂഡൽഹി : ആം ആദ്മി പാർട്ടി മുൻ കൗൺസിലർ താഹിർ ഹുസൈനെ കള്ളപ്പണം വെളുപ്പിക്കൽ കേസുമായി ബന്ധപ്പെട്ട് എൻഫോഴ്സ്മെന്റ് അറസ്റ്റ് ചെയ്തു.ഡൽഹിയിൽ പൗരത്വ ഭേദഗതി ബില്ലിനെതിരെയുള്ള പ്രതിഷേധങ്ങൾ സംഘടിപ്പിക്കുന്നതിനായി ധനസമാഹരണം നടത്തിയിരുന്നുവെന്നും അതിൽ താഹിർ ഹുസൈന് പങ്കുണ്ടെന്നും കണ്ടെത്തിയതിനെ തുടർന്നാണ് നടപടി.അന്വേഷണ വിധേയമായി താഹിർ ഹുസൈനെ ആറ് ദിവസത്തേക്ക് റിമാൻഡ് ചെയ്തിട്ടുണ്ട്.
ഫെബ്രുവരിയിലാണ് ഡൽഹി കലാപവുമായി ബന്ധപ്പെട്ട് താഹിർ ഹുസൈനെ അറസ്റ്റ് ചെയ്യുന്നത്.ഇയാൾക്കെതിരെ യു.എ.പി.എയും ചാർജ് ചെയ്തിട്ടുണ്ട്.മാത്രമല്ല, ഡൽഹി കലാപത്തിനിടെ ഐ.ബി ഓഫീസർ അങ്കിത് ശർമയെ കൊലപ്പെടുത്തിയ കേസിലും പ്രതിയാണ് താഹിർ ഹുസൈൻ.ഡൽഹി കലാപം, തബ്ലീഗ് ജമാഅത്ത് കേസ് എന്നിവയുമായി ബന്ധപ്പെട്ട് ചോദ്യം ചെയ്യുന്നതിന് തീഹാർ ജയിലിൽ നിന്നും താഹിർ ഹുസൈനെ ഇന്നലെയാണ് ഡൽഹിയിലെ എൻഫോഴ്സ്മെന്റ് ഡിപ്പാർട്ട്മെന്റ് ആസ്ഥാനത്തിൽ എത്തിച്ചത്.
Discussion about this post