ഡൽഹി: വായ്പകൾക്ക് മേലുള്ള മൊറട്ടോറിയം കാലാവധി രണ്ടു വര്‍ഷത്തേക്ക് കൂടി നീട്ടാന്‍ കഴിയുമെന്ന് കേന്ദ്ര സര്‍ക്കാര്‍ ചൊവ്വാഴ്ച സുപ്രീം കോടതിയെ അറിയിച്ചു. മൊറട്ടോറിയം കാലയളവില്‍ പലിശയ്ക്ക് പലിശ നല്‍കുന്നത് എഴുതിത്തളളുന്നത് സംബന്ധിച്ച കോടതിയുടെ ചോദ്യത്തിന് കേന്ദ്രവും ആര്‍.ബി.ഐ. ബാങ്കേഴ്‌സ് അസോസിയേഷനും ഇക്കാര്യത്തിൽ ഒന്നിച്ചിരുന്ന് പരിഹാരം കാണേണ്ടതുണ്ടെന്നും അതിനായി അനുവദിക്കണമെന്നും കേന്ദ്രസർക്കാരിന് വേണ്ടി ഹാജരായ സോളിസിറ്റർ ജനറൽ തുഷാർ മേത്ത കോടതിയെ അറിയിച്ചു.
ഏതൊക്കെ മേഖലകളിലാണ് ആനുകൂല്യം നല്‍കേണ്ടത് എന്നതു സംബന്ധിച്ച് സര്‍ക്കാര്‍ പഠിച്ചുവരികയാണെന്നും കേന്ദ്രം കോടതിയെ അറിയിച്ചു.
വിഷയവുമായി ബന്ധപ്പെട്ട ഹർജികൾ പരിഗണിക്കുന്നത് ജസ്റ്റിസ് അശോക് ഭൂഷണിന്റെ അധ്യക്ഷതയിലുളള ബെഞ്ച് ബുധനാഴ്ചത്തേക്ക് മാറ്റി.
Discussion about this post