തിരുവനന്തപുരം : വെഞ്ഞാറമൂട് ഡിവൈഎഫ്ഐ പ്രവർത്തകരെ വെട്ടിക്കൊന്ന കേസിൽ പ്രതികളായ നാലുപേരെ 14 ദിവസത്തേക്ക് റിമാൻഡ് ചെയ്തു.അജിത്ത്, ഷജിത്, സതി, നജീബ് എന്നിവരെയാണ് കോടതി റിമാൻഡ് ചെയ്തത്.മജിസ്ട്രേറ്റിന് മുന്നിൽ ഓൺലൈനായാണ് പ്രതികളെ ഹാജരാക്കിയത്.
കൊലയ്ക്ക് പിന്നിൽ രാഷ്ട്രീയ വൈരാഗ്യമാണെന്ന് പ്രതികൾ മൊഴി നൽകി.കൃത്യം നടത്തിയ പ്രതികളെ രക്ഷപ്പെടുത്താനും അവർക്ക് വാഹന സൗകര്യം ഏർപ്പെടുത്താനും സഹായിച്ചവരാണ് ഈ നാലുപേരും.പുല്ലമ്പാറ മുത്തേ രാവിലെ ഫാം ഹൗസിൽ വച്ചാണ് കൊലപാതകം ഗൂഢാലോചന നടന്നത്.കഴിഞ്ഞ പാർലമെന്റ് തെരഞ്ഞെടുപ്പിനെ തുടർന്ന് പ്രതികളും കൊല്ലപ്പെട്ടവരും തമ്മിൽ തേമ്പാമൂട് വെച്ച് സംഘർഷമുണ്ടായി.ഇതിനെ തുടർന്നുണ്ടായ രാഷ്ട്രീയ വിരോധവും മുൻവൈരാഗ്യവുമാണ് കൊലപാതകത്തിലേക്ക് നയിച്ചത്.
Discussion about this post