കൊളംബോ: ശ്രീലങ്കയില്‍ പുതിയ പ്രതിപക്ഷ രാഷ്ട്രീയ സഖ്യത്തിനു കളമൊരുങ്ങുന്നുവെന്നു റിപ്പോര്‍ട്ടുകള്‍. ശ്രീലങ്കന്‍ മുന്‍ പ്രസിഡന്റ് മഹിന്ദ രജപക്സെ ഉള്‍പ്പെട്ട നിലവിലെ സഖ്യമാണു പുതിയ കക്ഷികള്‍ക്കൊപ്പം ചേര്‍ന്നു പ്രതിപക്ഷ സഖ്യമുണ്ടാക്കാനുളള നീക്കങ്ങള്‍ നടത്തുന്നതെന്നാണു സൂചനകള്‍.
പ്രസിഡന്റ് മൈത്രിപാല സിരിസേനയുടെ യുണൈറ്റഡ് പീപ്പിള്‍സ് അലയന്‍സ് (യുപിഎഫ്എ)യുമായുളള സഖ്യം തങ്ങള്‍ അവസാനിപ്പിക്കുകയാണെന്നു ശ്രീലങ്കന്‍ സമസമാജ പാര്‍ട്ടി നേതാവ് ടിസ വിതരണയാണു വ്യക്തമാക്കിയത്.
Discussion about this post