ന്യൂഡൽഹി : ഫേസ്‌ബുക്ക് രാഷ്ട്രീയ പക്ഷപാതം കാണിക്കുന്നുവെന്ന ആരോപണങ്ങൾ ശക്തമായി നില നിൽക്കുന്ന സാഹചര്യത്തിൽ ഫേസ്‌ബുക്ക് ഇന്ത്യ മേധാവി അജിത് മോഹനെ ചോദ്യം ചെയ്ത് പാർലിമെന്ററി പാനൽ.ബിജെപി -കോൺഗ്രസ് നേതാക്കൾ ഉൾപ്പെട്ട പാനൽ അജിത് മോഹനെ രണ്ടു മണിക്കൂറോളം ചോദ്യം ചെയ്തു.ഇന്ത്യയിലെ ചില പ്രത്യേക പാർട്ടികൾക്ക് ഫേസ്‌ബുക്ക് കൂടുതൽ പരിഗണന നൽകുന്നുണ്ടെന്ന കാര്യം പാർലിമെന്റ് പാനൽ ആരോപിച്ചപ്പോൾ അജിത് അത് നിരസിക്കുകയാണ് ചെയ്തത്.
പാനലിൽ ഭരണപക്ഷത്തെയും പ്രതിപക്ഷത്തെയും നേതാക്കൾ ഉണ്ടായിരുന്നു. തൊണ്ണൂറോളം ചോദ്യം ചോദിച്ചതിൽ ചില ചോദ്യങ്ങൾക്ക് അജിത് മോഹൻ മറുപടി പറയുകയും മറ്റു ചില ചോദ്യങ്ങൾക്ക് മറുപടി എഴുതി നൽകുകയും ചെയ്തു. മുതിർന്ന കോൺഗ്രസ് നേതാവായ ശശി തരൂരായിരുന്നു പാർലിമെന്ററി പാനലിന്റെ അധ്യക്ഷൻ.കഴിഞ്ഞ ദിവസം വലതു പക്ഷ ഉള്ളടക്കമുള്ള പേജുകൾ ഇല്ലാതാക്കുന്ന സമീപനമാണ് ഫേസ്ബുക്ക് സ്വീകരിക്കുന്നതെന്ന് ആരോപിച്ച് കേന്ദ്ര ഐടി വകുപ്പ് മന്ത്രി രവിശങ്കർ പ്രസാദ് രംഗത്തു വന്നിരുന്നു.അതിനു പിന്നാലെയാണ് ഫേസ്‌ബുക്ക് ഇന്ത്യ മേധാവി അജിത് മോഹനെ പാർലിമെന്ററി പാനൽ ചോദ്യം ചെയ്യാൻ വിളിപ്പിച്ചത്.
Discussion about this post