സോൾ : ദക്ഷിണ കൊറിയയുടെ തെക്ക്-കിഴക്കൻ തീരങ്ങളിൽ കനത്തനാശം വിതച്ച് മെയ്സാക്ക് ചുഴലിക്കാറ്റ്. ചുഴലിക്കാറ്റിനെ തുടർന്നുണ്ടായ ശക്തമായ കാറ്റിലും മഴയിലും 2,70,000 ലധികം വീടുകളിൽ വൈദ്യുതി മുടങ്ങി.കടൽ ക്ഷോഭത്തെ തുടർന്ന് കന്നുകാലികളെ കൊണ്ടുവരാൻ ഉപയോഗിക്കുന്ന കപ്പൽ ഒഴുക്കിൽപ്പെടുകയും ചെയ്തിട്ടുണ്ട്.തിരച്ചിലിനു സഹായിക്കുന്ന ജപ്പാൻ തീരദേശ സംരക്ഷണ സേനയ്ക്ക് ഇതുവരെ കപ്പൽ കണ്ടെത്താനായിട്ടില്ല.കപ്പലിൽ 42 ജീവനക്കാരും 5,800 കന്നുകാലികളുമാണ് ഉണ്ടായിരുന്നത്.
മഴയെ തുടർന്നുണ്ടായ വെള്ളപ്പൊക്കത്തിൽ പെട്ട് ഒരാൾ മരണപ്പെട്ടതായി റിപ്പോർട്ടുകളുണ്ട്. 2,400 പേരെ സ്ഥലത്ത് നിന്നും മാറ്റി പാർപ്പിച്ചു.വ്യാഴാഴ്ച പുലർച്ചെ മെയ്സാക്ക് ചുഴലിക്കാറ്റ് 90 എം.പി.എച്ച് വേഗതയിലാണ് ദക്ഷിണ കൊറിയൻ തീരത്ത് വീശിയടിച്ചത്.ഉത്തര കൊറിയയുടെ കിഴക്ക് ഭാഗത്തുണ്ടായ ഉഷ്ണമേഖലാ കൊടുങ്കാറ്റിൽ മെയ്‌സാക്ക് ഇന്ന് ഉച്ചയോടെ ദുർബലമായതായി ദക്ഷിണ കൊറിയ കാലാവസ്ഥാ വകുപ്പ് അറിയിച്ചു.
Discussion about this post