ന്യൂഡൽഹി : നീറ്റ്, ജെഇഇ പരീക്ഷകൾ മാറ്റിവയ്ക്കണമെന്ന് ആവശ്യപ്പെട്ട് പ്രതിപക്ഷ ഭരണ സംസ്ഥാനങ്ങളിലെ ആറു മന്ത്രിമാർ സമർപ്പിച്ച ഹർജി സുപ്രീം കോടതി തള്ളി. കോവിഡ് മഹാമാരിയുടെ പശ്ചാത്തലത്തിൽ പരീക്ഷ മാറ്റി വയ്ക്കണമെന്നും പരീക്ഷകൾ നടത്താൻ കേന്ദ്ര സർക്കാരിന് അനുമതി നൽകിക്കൊണ്ടുള്ള വിധി പുന:പരിശോധിക്കണമെന്നും ആവശ്യപ്പെട്ടാണ് മന്ത്രിമാർ ഹർജി സമർപ്പിച്ചത്. എന്നാൽ വിധി പുനപരിശോധിക്കേണ്ടതില്ലെന്ന് ഹർജി പരിഗണിച്ച ജസ്റ്റിസ് അശോക് ഭൂഷണിന്റെ നേതൃത്വത്തിലുള്ള ബെഞ്ച് ഉത്തരവിട്ടു.
പശ്ചിമബംഗാൾ, ജാർഖണ്ഡ്, രാജസ്ഥാൻ, ചത്തീസ്ഗഡ്, പഞ്ചാബ്, മഹാരാഷ്ട്ര എന്നീ സംസ്ഥാനങ്ങളിലെ മന്ത്രിമാരാണ് പുനപരിശോധന ഹർജിയുമായി സുപ്രീം കോടതിയെ സമീപിച്ചത്.എന്നാൽ, കോവിഡ് മൂലം വിദ്യാർത്ഥികളുടെ ഒരു വർഷം നഷ്ടമാവുന്നത് അംഗീകരിക്കാൻ കഴിയില്ലെന്ന് ചൂണ്ടിക്കാട്ടി പരീക്ഷാ നടത്താൻ അനുമതി നൽകിയ വിധി പുനപരിശോധിക്കാൻ കോടതി തയ്യാറായില്ല.
Discussion about this post