അയോദ്ധ്യ: രാമക്ഷേത്ര നിര്‍മാണം സെപ്റ്റംബര്‍ 17ന് ശേഷം ആരംഭിക്കുമെന്ന് ശ്രീ രാം ജന്മഭൂമി തീര്‍ത്ഥ ക്ഷേത്ര ട്രസ്റ്റ് ജനറല്‍ സെക്രട്ടറി ചമ്പത് റായ്. രണ്ടാഴ്ച നീണ്ട് നില്ക്കുന്ന പിതൃ പക്ഷം അവസാനിച്ചതിന് ശേഷമാകും ക്ഷേത്ര നിര്‍മാണം ആരംഭിക്കുക. രാജ്യത്തെ പ്രമുഖ നിര്‍മാണ കമ്പനിയായ ലാര്‍സന്‍ ആന്‍ഡ് ടര്‍ബോ ക്ഷേത്രനിര്‍മ്മാണത്തിന് തുടക്കം കുറിക്കാന്‍ ഒരുങ്ങുകയാണെന്നും റായ് പറഞ്ഞു.
പ്രതിഫലം വാങ്ങാതെയാണ് ഈ കമ്പനി ക്ഷേത്ര നിര്‍മാണം നടത്തുന്നത്. ക്ഷേത്രത്തിന്റെ അടിത്തറ തയ്യാറാക്കുന്നതിനായി 100 അടി താഴ്ചയിലുള്ള 1,200 പില്ലറുകള്‍ സ്ഥാപിക്കും. ഈ സ്തംഭങ്ങള്‍ കല്ല് കൊണ്ടാവും നിര്‍മിക്കുക. ഇതിനായി മുംബൈയില്‍ നിന്നും പ്രത്യേകം യന്ത്രങ്ങള്‍ കൊണ്ട് വരും.
നൂറോളം തൊഴിലാളികളെയാണ് ക്ഷേത്രത്തിന്റെ അടിത്തറ നിര്‍മാണത്തിന് ആവശ്യമായി വരുന്നതെന്നാണ് ട്രസ്റ്റിന്റെ കണക്കുകൂട്ടല്‍. വെെറസ് വ്യാപനം കണക്കിലെടുത്ത് നിര്‍മാണത്തിന് മുമ്പായി മുഴുവന്‍ തൊഴിലാളികളുടെയും കൊവിഡ് പരിശോധന നടത്തും. ക്ഷേത്രത്തിലേക്ക് പ്രവേശിക്കുന്നതിന് മുമ്പായി പ്രത്യേകം താപ പരിശോധനയും നടത്തും.
ആഗസ്ത് അഞ്ചിന് പ്രധാനമന്ത്രി നരേന്ദ്രമോദിയാണ് ക്ഷേത്രത്തിന് തറക്കലിട്ടത്.
Discussion about this post