മുംബൈ: ബോളിവുഡ് നടന് അര്ജുന് കപൂറിന് കൊവിഡ് സ്ഥിരീകരിച്ചു. തന്റെ ഇന്‍സ്റ്റഗ്രാം പേജിലൂടെ നടന് തന്നെയാണ് വിവരം പുറത്തുവിട്ടത്.
രോഗലക്ഷണങ്ങള്‍ ഒന്നും ഇല്ലായിരുന്നുവെന്നും പരിശോധനയില്‍ ഫലം പോസിറ്റീവ് ആവുകയുമായിരുന്നുവെന്ന് അര്ജുന് പറഞ്ഞു. ഡോക്ടറുടെയും അധികൃതരുടെയും നിര്‍ദേശപ്രകാരം വീട്ടില്‍ ക്വാറന്റൈനിലാണ് താരമിപ്പോള്‍.
‘കൊവിഡ് പോസിറ്റീവ് ആയ വിവരം ഏവരെയും അറിയിക്കുകയെന്നത് എന്റെ ഉത്തരവാദിത്തമാണ്, ആരോഗ്യവിവരങ്ങള്‍ നിങ്ങളെ അപ്പപ്പോള്‍ തന്നെ അറിയിക്കുന്നതാണ്’, അര്ജുന് കപൂര്‍ പറഞ്ഞു.
Discussion about this post