ബംഗളൂരു ലഹരി മരുന്ന് കേസുമായി ബന്ധപ്പെട്ട് നടി സഞ്ജന ഗല്‍റാണിയുടെ വീട്ടില്‍ പൊലീസ് റെയ്ഡ്. ചൊവ്വാഴ്ച രാവിലെയാണ് സെര്‍ച്ച് വാറണ്ടുമായി പൊലീസ് സംഘം ഇവരുടെ ബംഗളൂരുവിലെ വീട്ടിലെത്തിയത്.
നടി നിക്കി ഗല്‍റാണിയുടെ സഹോദരിയാണ് സഞ്ജന ഗല്‍റാണി. ഇന്നലെ ഇവരോട് ചോദ്യം ചെയ്യലിന് ഹാജരാകാന്‍ ആവശ്യപ്പെട്ടിരുന്നു. ബംഗളൂരു ക്രൈം ബ്രാഞ്ച് ആസ്ഥാനത്ത് ഹാജരാകാനാണ് നടിക്ക് നോട്ടീസ് നല്‍കിയിരുന്നത്. എന്നാല്‍ നടി ചോദ്യം ചെയ്യലിന് ഹാജരായിരുന്നില്ല. കേസിലെ നാലാം പ്രതി വിരേന്‍ ഖന്നയുടെ വീട്ടിലും റെയ്ഡ് നടന്നിരുന്നു.
അതേസമയം കേസുമായി ബന്ധപ്പെട്ട് കൂടുതല്‍ അറസ്റ്റ് ഉണ്ടാകുമെന്നാണ് സൂചന. രാഗിണി ദ്വിവേദിയെയും അറസ്റ്റിലായ മറ്റ് പ്രതികളെയും വീണ്ടും ചോദ്യം ചെയ്യും. രാഗിണിയെ അറസ്റ്റ് ചെയ്തിന് പിന്നാലെ അന്വേഷണം കൂടുതല്‍ പ്രമുഖരിലേക്ക് നീളുമെന്നാണ് വിവരം.
Discussion about this post