ജനപ്രിയ ഗെയിമായ പബ്ജി ഇന്ത്യയിൽ തിരിച്ചെത്തിയേക്കുമെന്ന് റിപ്പോർട്ടുകൾ. ചൈനീസ് കമ്പനിയായ ടെൻസെന്റുമായുള്ള ബന്ധം പബ്ജി നിർമ്മാതാക്കൾ വേർപ്പെടുത്തിയതോടെയാണ് ഇതിനുള്ള സാധ്യത തെളിയുന്നത്.ലോകത്തിലെ ഏറ്റവും വലിയ മൊബൈൽ ഉപയോക്തൃ കേന്ദ്രങ്ങളിലൊന്നായ ഇന്ത്യയിലേക്ക് തിരിച്ചെത്താൻ പബ്ജി സകല വഴികളും തേടുന്നുണ്ട്. ഇതു പ്രകാരമാണ് ഇന്ത്യയിലെ പബ്ജി മൊബൈൽ ടെൻ ഗെയിംസ് യാതൊരുവിധ അവകാശവും ഉണ്ടായിരിക്കില്ലെന്ന് കൊറിയൻ കമ്പനിയായ പബ്ജി കോർപ്പറേഷൻ വെളിപ്പെടുത്തിയത്.
ഇന്ത്യയിലെ എല്ലാ ഉത്തരവാദിത്വവും ഏറ്റെടുത്തു കൊണ്ടാണ് കമ്പനി ഇനി മുന്നോട്ട് നീങ്ങുക. സുരക്ഷാ കാരണങ്ങൾ ചൂണ്ടിക്കാട്ടി നിരോധിക്കപ്പെട്ട ഗെയിം ഇന്ത്യയിൽ തിരിച്ചെത്താനുള്ള വഴിയാണ് ഇതോടുകൂടി തെളിയുന്നത്. ദക്ഷിണകൊറിയൻ ഗെയിമിംഗ് കമ്പനിയായ പബ്ജി കോർപ്പറേഷന്റെ ഉടമസ്ഥതയിലുള്ളതാണ് പബ്ജി മൊബൈൽ ആപ്പ്.
Discussion about this post