ഡല്‍ഹി: അരുണാചല്‍ പ്രദേശില്‍ നിന്ന് കാണാതായ അഞ്ച് യുവാക്കളെ കണ്ടെത്തിയതായി കേന്ദ്രസർക്കാർ. കഴിഞ്ഞ വെള്ളിയാഴ്ചയാണ് യുവാക്കളെ കാണാതാകുന്നത്. ചൈനീസ് സേന ഇവരെ തട്ടിക്കൊണ്ടുപോയി എന്ന ആരോപണം ബന്ധുക്കള്‍ ഉന്നയിച്ചിരുന്നു.
യുവാക്കളെ കണ്ടെത്താന്‍ സഹായിക്കണമെന്നാവശ്യപ്പെട്ട് ഇന്ത്യ അയച്ച സന്ദേശത്തിന് മറുപടി ലഭിച്ചുവെന്ന് കേന്ദ്രമന്ത്രി കിരണ്‍ റിജിജു പറഞ്ഞു.
ഇവരെ കണ്ടെത്തിയെന്ന് ചൈന സ്ഥിരീകരിച്ചെന്നും യുവാക്കളെ കൈമാറാനുളള നടപടികള്‍ പുരോഗമിക്കുകയാണെന്നും അദ്ദേഹം അറിയിച്ചു.
അപ്പര്‍ സുബന് സിരി ജില്ലയിലെ നാച്ചോ പ്രദേശത്തുളള ഗ്രാമവാസികളാണ് കാണാതായ അഞ്ച് പേരും.
Discussion about this post