മുംബൈ: ബോളിവുഡ് നടന് സുശാന്ത് സിങ് രജ്പുത്തിന്റെ മരണവുമായി ബന്ധപ്പെട്ട ലഹരിമരുന്ന് കേസില്‍ അറസ്റ്റിലായ നടി റിയ ചക്രവര്‍ത്തിയുടെ ജാമ്യഹർജി കോടതി തള്ളി. നടിയെ ഈമാസം 22 വരെ ജുഡീഷ്യല്‍ കസ്റ്റഡിയില്‍ വിട്ടു. ചോദ്യം ചെയ്യല്‍ പൂര്‍ത്തിയായി എന്ന് അറിയിച്ച നാര്‍കോട്ടിക് കണ്ട്രോള് ബ്യൂറോ (എന്‍.സി.ബി) റിയയെ കസ്റ്റഡിയില്‍ ആവശ്യപ്പെട്ടില്ല. എന്നാല്‍ ജാമ്യാപേക്ഷയെ എതിര്‍ക്കുന്നതായി അറിയിച്ചു.
കഴിഞ്ഞ രാത്രി എന്‍.സി.ബി ഓഫിസില്‍ കഴിഞ്ഞ റിയയെ രാവിലെ ബൈക്കുള വനിതാ ജയിലിലേക്കു മാറ്റി. മൂന്നുദിവസത്തെ തുടര്‍ച്ചയായി ചോദ്യം ചെയ്യലിന് ശേഷം ചൊവ്വാഴ്ച വൈകീട്ടാണ് റിയയെ അറസ്റ്റ് ചെയ്തത്. സുശാന്തിന് ലഹരിമരുന്ന് എത്തിച്ചു കൊടുത്തതായി ചോദ്യം ചെയ്യലില്‍ റിയ സമ്മതിച്ചിരുന്നു. താനും പലപ്പോഴായി മയക്കുമരുന്ന് ഉപയോഗിച്ചതായും റിയ വെളിപ്പെടുത്തിയിരുന്നു.
ബോളിവുഡിലെ 25 പേർക്കെതിരെ റിയ മൊഴി നൽകിയിട്ടുണ്ട്.
Discussion about this post