വാഷിംഗ്ടൺ : ചൈനയിലെ ഷിൻജിയാങ്ങിൽ നിന്നുള്ള പരുത്തിയുടേയും തക്കാളി കൊണ്ടുണ്ടാക്കുന്ന ഉൽപ്പന്നങ്ങളുടെയും ഇറക്കുമതി നിരോധിക്കാനൊരുങ്ങി അമേരിക്ക. ഇവയെല്ലാം ഉല്പാദിപ്പിക്കുന്നത് നിർബന്ധിതമായി കഠിനജോലി ചെയ്യിപ്പിക്കുന്നതിലൂടെയാണെന്ന് കണ്ടെത്തിയതിനെ തുടർന്നാണ് യു.എസ് കസ്റ്റംസ് ആൻഡ് ബോർഡർ പ്രൊട്ടക്ഷൻ ഉദ്യോഗസ്ഥർ പരുത്തിയുടെയും തക്കാളി ഉൽപ്പന്നങ്ങളുടെയും ഇറക്കുമതി നിരോധിക്കാൻ തീരുമാനിച്ചിട്ടുള്ളത്. ഇതിന്റെ ഔദ്യോഗിക പ്രഖ്യാപനം ഇതുവരെ പുറത്തു വന്നിട്ടില്ല.
ഷിൻജിയാങിൽ ഉൽപ്പന്നങ്ങൾ നിർമിക്കുന്നതിനായി ബാലവേല ചെയ്യിപ്പിക്കുന്നുണ്ടെന്നും മനുഷ്യാവകാശ ലംഘനങ്ങൾ നടത്തുന്നുണ്ടെന്നും അമേരിക്ക കണ്ടെത്തിയിരുന്നു. ഈ വിവരങ്ങളുടെ അടിസ്ഥാനത്തിലാണ് ഇത്തരത്തിലൊരു നടപടി അമേരിക്ക സ്വീകരിക്കുന്നതെന്ന് കസ്റ്റംസ് ആൻഡ് ബോർഡ് പ്രൊഡക്ഷന്റെ എക്സിക്യൂട്ടീവ് അസിസ്റ്റന്റ് കമ്മീഷണർ ബ്രെന്റ സ്മിത് അറിയിച്ചു.
Discussion about this post