മുംബൈ: ദിവസവും ആരോഗ്യപരമായ കാരണങ്ങള്‍ക്ക് കൊണ്ട് താന്‍ ഗോമൂത്രം കുടിക്കാറുണ്ടെന്ന് വെളിപ്പെടുത്തി ബോളിവുഡ് സൂപ്പര്‍താരം അക്ഷയ് കുമാര്‍. ഒരു ഇന്‍സ്റ്റഗ്രാം ലൈവിനിടയിൽ മാന്‍ വേഴ്സസ് വൈല്‍ഡ് എന്ന ടെലിവിഷന്‍ സീരിസിലൂടെ ശ്രദ്ധേയനായ ബെയര്‍ ഗ്രില്‍സിനോടായിരുന്നു താരത്തിന്റെ വെളിപ്പെടുത്തൽ.
ബെല്‍ ബോട്ടം എന്ന സിനിമയില്‍ അക്ഷയ് കുമാറിനൊപ്പം വേഷമിട്ട ഹുമ ഖുറേഷിയും ഇന്‍സ്റ്റഗ്രാം ലൈവില്‍ അക്ഷയ് കുമാറിനൊപ്പം ഉണ്ടായിരുന്നു. ഇതിനിടയില്‍ ആനപ്പിണ്ടം കൊണ്ടുണ്ടാക്കിയ ചായയെക്കുറിച്ച് ഹുമ ചോദിച്ചപ്പോഴാണ് തനിക്കത് പ്രയാസമല്ല എന്നും താന്‍ എപ്പോഴും ഗോമൂത്രം കഴിക്കാറുണ്ടെന്നും അക്ഷയ്കുമാര്‍ പറഞ്ഞത്.
ആരോഗ്യപരമായി കാരണങ്ങള്‍ക്കൊണ്ടാണ് ഗോമൂത്രം കഴിക്കുന്നതെന്നും അക്ഷയ്കുമാര്‍ വ്യക്തമാക്കി.
Discussion about this post