ബംഗളുരു : കർണാടകയിലെ കൽബുർഗി ജില്ലയിൽ നിന്നും 1,350 കിലോ കഞ്ചാവ് ബംഗളുരു സിറ്റി പോലീസ് പിടികൂടി. രഹസ്യവിവരം ലഭിച്ചതിന്റെ അടിസ്ഥാനത്തിൽ പരിശോധന നടത്തിയപ്പോൾ ആട്ടിൻ കൂട്ടിലെ രഹസ്യ അറയിൽ സൂക്ഷിച്ച നിലയിൽ കഞ്ചാവ് കണ്ടെത്തുകയായിരുന്നു. ബംഗളുരു പോലീസിന്റെ ചരിത്രത്തിലേറ്റവും വലിയ കഞ്ചാവ് വേട്ടയിതാണെന്നാണ് റിപ്പോർട്ടുകൾ വ്യക്തമാക്കുന്നത്.
ഭൂമിക്കടിയിൽ രഹസ്യ അറയുണ്ടാക്കി അതിനകത്താണ് കഞ്ചാവ് സൂക്ഷിച്ചിരുന്നത്. സംഭവവുമായി ബന്ധപ്പെട്ട് നാലു പേരെ ബംഗളുരു സിറ്റി പോലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്. ചോദ്യംചെയ്യലിൽ ഒഡീഷയിൽ നിന്നും അനധികൃതമായി കടത്തിയ കഞ്ചാവാണിതെന്ന് അവർ വെളിപ്പെടുത്തി.
Discussion about this post