കാസർഗോഡ് : എക്സൈസ് റേഞ്ച് ഓഫീസിൽ സൂക്ഷിച്ചിരുന്ന 160 ലിറ്റർ വിദേശമദ്യം കാണാനില്ല.കഴിഞ്ഞ ഏപ്രിൽ മാസത്തിൽ തൊണ്ടി മുതലായി പിടിച്ചിരുന്ന വിദേശമദ്യമാണ് കാണാതായത്.ഇതേ തുടർന്ന് എക്സൈസ് ഡെപ്യൂട്ടി കമ്മീഷണർ പോലീസിൽ പരാതി നൽകിയിട്ടുണ്ട്.എക്സൈസ് വകുപ്പ് നടത്തിയ അന്വേഷണത്തിൽ കുറ്റക്കാരെ കണ്ടെത്താൻ സാധിക്കാഞ്ഞത് കാരണമാണ് പോലീസ് സഹായം ആവശ്യപ്പെട്ടിരിക്കുന്നത്.
റെയിഞ്ച് ഓഫീസിലെ ഒരു ഉദ്യോഗസ്ഥർ നൽകിയ പരാതിയിന്മേലാണ് എക്സൈസ് വകുപ്പ് അന്വേഷണം നടത്തിയത്. ഒടുവിൽ കുറ്റക്കാരാണെന്ന് കണ്ടെത്താനായില്ലെന്ന റിപ്പോർട്ടാണ് സംഭവം അന്വേഷിച്ച അസിസ്റ്റന്റ് എക്സൈസ് കമ്മീഷണർ സംസ്ഥാന എക്സൈസ് മേധാവിക്ക് നൽകിയത്.സംഭവത്തിന് പിറകിൽ എക്സൈസ് ഉദ്യോഗസ്ഥർ തന്നെയാണെന്ന പ്രാഥമിക നിഗമനത്തിലാണ് പോലീസ്.എക്സൈസ് ഓഫീസിൽ നിന്ന് ഇത്രയധികം മദ്യം കടത്താൻ പുറത്തു നിന്നും വന്ന ഒരാൾക്കും സാധിക്കില്ലെന്നാണ് പോലീസുകാർ വെളിപ്പെടുത്തുന്നത്.കാസർകോട് വിദ്യാനഗർ പോലീസാണ് കേസ് അന്വേഷിക്കുന്നത്.












