ഡൽഹി: കേരളത്തിൽ ഇസ്ലാമിക് സ്റ്റേറ്റ് സാന്നിദ്ധ്യമുണ്ടെന്ന് കേന്ദ്രസർക്കാർ രാജ്യസഭയിൽ വ്യക്തമാക്കി. കേരളം അടക്കം 11 സംസ്ഥാനങ്ങളിൽ ഐഎസ് ഭീകരസംഘടനയുടെ സാന്നിധ്യമുണ്ടെന്നാണ് കേന്ദ്ര ആഭ്യന്തര മന്ത്രാലയം രാജ്യസഭയിൽ അറിയിച്ചത്. ഇക്കാര്യം എൻ ഐ എ വിശദമായി അന്വേഷിക്കുന്നുണ്ടെന്നും മന്ത്രാലയം അറിയിച്ചു.
കേരളമുൾപ്പെടെയുള്ള ചില സംസ്ഥാനങ്ങളിൽ ഐഎസ് ഭീകരരുടെ സാന്നിധ്യം കാര്യമായ രീതിയിൽ ഉണ്ടെന്നു യുഎൻ ഏജന്‍സി ജൂലൈയില്‍ റിപ്പോർട്ട് ചെയ്തിരുന്നു. തുടർന്ന് വിഷയത്തിൽ സമഗ്ര അന്വേഷണം നടത്താൻ കേന്ദ്ര സർക്കാർ തീരുമാനിച്ചിരുന്നു. കേരളത്തിലെ ഐ എസ് സാന്നിദ്ധ്യത്തെ കുറിച്ച് എൻ ഐ എയും സൂചനകൾ നൽകിയിരുന്നു. ഈ പശ്ചാത്തലത്തിൽ എല്ലാ വശങ്ങളും പരിഗണിച്ചുള്ള അന്വേഷണത്തിനാണ് എൻ ഐ എ തയ്യാറാകുന്നത്.
നിലവിൽ വിമാനത്താവളത്തിലെ സ്വർണ്ണക്കടത്ത് കേസ് എൻ ഐ എ അന്വേഷിക്കുന്നുണ്ട്. ഈ കേസുമായി ബന്ധപ്പെട്ട ഭീകരവാദ ബന്ധങ്ങളും എൻ ഐ എ പരിശോധിക്കുന്നുണ്ട്. ഇതുമായി ബന്ധപ്പെട്ട് പലരേയും കസ്റ്റഡിലെടുത്തതായും സൂചനയുണ്ട്. സംസ്ഥാന മന്ത്രിസഭയിലെ ഉന്നതരിൽ എത്തി നിൽക്കുന്ന എൻ ഐ എ അന്വേഷണം ശരിയായ ദിശയിലാണ് മുന്നോട്ട് നീങ്ങുന്നത് എന്നാണ് വിവരം.
Discussion about this post