വാഷിംഗ്ടൺ : ഇന്ത്യൻ സർക്കാരിന്റെ നെറ്റ്‌വർക്കുകളടക്കം അമേരിക്കയിലെയും വിദേശത്തെയും നൂറിലധികം കമ്പനികളുടെ നെറ്റ്‌വർക്ക് ഹാക്ക് ചെയ്ത അഞ്ച് ചൈനീസ് പൗരന്മാർക്കെതിരെ കേസെടുത്ത് അമേരിക്ക. ഇവർ കമ്പനികളുടെ സോഫ്റ്റ്‌വെയർ ഡാറ്റയും ബിസിനസ് ഇന്റലിജൻസും മോഷ്ട്ടിച്ചതായി കണ്ടെത്തിയിട്ടുണ്ട്. ചൈനീസ് പൗരൻമാരെ സഹായിച്ച രണ്ട് മലേഷ്യൻ പൗരന്മാരെ ഞായറാഴ്ച അറസ്റ്റ് ചെയ്തിരുന്നു. കുറ്റാരോപിതരായ ചൈനീസ് പൗരന്മാർ അമേരിക്ക വിട്ടെന്നാണ് ലഭ്യമാകുന്ന വിവരങ്ങൾ.
2019 – ൽ ഇവർ ഇന്ത്യ ഗവൺമെന്റിന്റെ വെബ്സൈറ്റുകൾ, വെർച്ച്വൽ പ്രൈവറ്റ് നെറ്റ്‌വർക്കുകൾ, ഡാറ്റാബേസ് സെർവറുകൾ എന്നിവ ഹാക്ക് ചെയ്തിരുന്നുവെന്ന് ഡെപ്യൂട്ടി യുഎസ് അറ്റോർണി ജനറൽ ജഫ്രി റോസൻ വ്യക്തമാക്കി. സർക്കാർ പരിരക്ഷിത കമ്പ്യൂട്ടറുകളിൽ കോബാൾട്ട് സ്ട്രൈക്ക് മാൽവെയർ ഇവർ സ്ഥാപിച്ചെന്നും തങ്ങളുടെ പൗരന്മാരെ ഹാക്കർമാരാക്കി ലോകത്തിലെ വിവിധ രാഷ്ട്രങ്ങളിലേക്കയച്ച്, വിവരങ്ങൾ ചോർത്തി പണം സമ്പാദിക്കുകയാണ് ചൈനയുടെ ലക്ഷ്യമെന്നും അദ്ദേഹം പറഞ്ഞു.
Discussion about this post