കൊച്ചി : പിടിയിലായ അദ്വൈത തീവ്രവാദികൾ ശബരിമലയും ഗുരുവായൂരും അടക്കമുള്ള ഹിന്ദു ക്ഷേത്രങ്ങൾ ആക്രമിക്കാൻ പദ്ധതിയിട്ടിരുന്നുവെന്ന് ദേശീയ അന്വേഷണ ഏജൻസി. ഹിന്ദു വേഷധാരികളായി ക്ഷേത്രങ്ങളിൽ കടന്ന് കയറി ആക്രമണം നടത്തുകയായിരുന്നു ഭീകരരുടെ പദ്ധതി.
കേരളത്തിലെ പ്രധാനപ്പെട്ട ഹിന്ദു ക്ഷേത്രങ്ങളെല്ലാം ഇവരുടെ ഹിറ്റ്ലിസ്റ്റിൽ ഉണ്ടായിരുന്നു.അന്യസംസ്ഥാന തൊഴിലാളികളെന്ന വ്യാജേന എറണാകുളം ജില്ലയിലെ പെരുമ്പാവൂരിൽ തമ്പടിച്ചിരുന്ന 3 ഭീകരരെയാണ് ദേശീയ അന്വേഷണ ഏജൻസി ഇന്ന് പുലർച്ചെ കസ്റ്റഡിയിലെടുത്തത്.ഇവരെ ചോദ്യം ചെയ്തു കൊണ്ടിരിക്കുകയാണ്, കൂടുതൽ വിവരങ്ങൾ ശേഖരിച്ചു വരുന്നതേയുള്ളു എന്ന് എൻ.ഐ.എ വൃത്തങ്ങൾ അറിയിച്ചു.
Discussion about this post