ന്യൂഡൽഹി : കേന്ദ്ര സർക്കാരിന്റെ കാർഷിക പരിഷ്കാര ബില്ലുകൾ രാജ്യസഭയിൽ പാസാകും. 125 എംപിമാരുടെ പിന്തുണ സർക്കാർ ഉറപ്പിച്ചു. ബിജു ജനതാദളും ഡിഎംകെയും വൈഎസ്ആർ കോൺഗ്രസും കാർഷിക ബില്ലിനെ പിന്തുണയ്ക്കും എന്നുറപ്പാണ്. തെലുങ്ക് ദേശം പാർട്ടിയും ബില്ലിനൊപ്പം നിൽക്കുമെന്നാണ് അറിയാൻ കഴിഞ്ഞത്.സമവായം ഉണ്ടാക്കാൻ കോൺഗ്രസ് ഒഴികെയുള്ള പ്രതിപക്ഷ പാർട്ടികളുമായി ഇന്നലെ കേന്ദ്ര സർക്കാർ നടത്തിയ ചർച്ചയുടെ പ്രതിഫലനം ആണിത്.135 പേരെങ്കിലും കാർഷിക ബില്ലിനെ അനുകൂലിക്കുമെന്നാണ് സർക്കാർ കണക്കുകൂട്ടുന്നത്.
അതേസമയം, പാർലമെന്റ് സമ്മേളനങ്ങൾ വെട്ടിച്ചുരുക്കുന്ന വിഷയത്തിൽ പ്രധാനമന്ത്രിയുടെ നിലപാട് തേടി പ്രതിരോധ മന്ത്രി രാജ്നാഥ് സിംഗും പ്രഹ്ലാദ് ജോഷിയും ഇന്ന് നരേന്ദ്രമോദിയുമായി സംസാരിക്കും. വലിയൊരു വിഭാഗം എം.പിമാർക്ക് കോവിഡ് ബാധിച്ചതിനെ തുടർന്നാണ് പാർലമെന്റ് സമ്മേളനങ്ങളുടെ സമയം വെട്ടിച്ചുരുക്കുന്നത്.
Discussion about this post