ന്യൂഡൽഹി : കേന്ദ്രസർക്കാർ രാജ്യത്തെ കർഷകർക്കുവേണ്ടി അവതരിപ്പിച്ച കാർഷിക ബിൽ രാജ്യസഭ പാസാക്കി. ശബ്ദ വോട്ടിലൂടെയാണ് ബില്ലുകൾ പാസാക്കിയത്. പ്രതിപക്ഷ പാർട്ടികളുടെ കുപ്രചരണങ്ങളെ വകവെയ്ക്കാതെയാണ് കാർഷികവിള വിപണന വാണിജ്യ ബിൽ ( പ്രോത്സാഹനവും നടപ്പാക്കലും)2020, വില ഉറപ്പാക്കുന്നതിനും കാർഷിക സേവനങ്ങൾക്കുമുള്ള കാർഷിക ( ശാക്തീകരണ, സംരക്ഷണ) കരാർ 2020 എന്നീ രണ്ട് ബില്ലുകൾ രാജ്യസഭ പാസാക്കിയത്. ഇനിയൊരു ബിൽ കൂടി പാസാക്കാനുണ്ട്.
കാർഷിക ബില്ലിനെതിരെ രാജ്യസഭയിൽ പ്രതിപക്ഷ എതിർപ്പുകൾ ശക്തമായിരുന്നു. ബില്ലുകൾ ചർച്ച ചെയ്യുന്നതിനിടെ നാടകീയ രംഗങ്ങളാണ് രാജ്യസഭയിൽ അരങ്ങേറിയത്. രാജ്യസഭാ ഉപാധ്യക്ഷന്റെ ഡയസിന് സമീപത്തെത്തിയ പ്രതിഷേധക്കാർ ബില്ലിന്റെ കോപ്പികൾ കീറിയെറിയുകയും രാജ്യസഭാ ഉപാധ്യക്ഷന്റെ മുമ്പിലുണ്ടായിരുന്ന മൈക്ക് നശിപ്പിക്കുകയും ചെയ്തു. തൃണമൂൽ കോൺഗ്രസ് അംഗം ഡെറിക് ഒബ്രിയാനാണ് കാർഷിക ബിൽ കീറിയെറിഞ്ഞത്.
Discussion about this post