ന്യൂഡൽഹി : ഇന്ത്യയിൽ കോവിഡ് വൈറസിന് ജനിതക പരിണാമം സംഭവിച്ചിട്ടില്ലെന്ന് കേന്ദ്ര ആരോഗ്യമന്ത്രി ഹർഷവർദ്ധൻ സിംഗ്.കോവിഡിനു കാരണമായ സാർസ്-കോവ്-2 വൈറസ് സാമ്പിളുകൾ കർശനമായ പരിശോധനയ്ക്ക് വിധേയമാക്കിയ ശേഷം ഇന്ത്യൻ കൗൺസിൽ ഓഫ് മെഡിക്കൽ റിസർച്ച് വിശദമാക്കിയതാണ് ഈ കാര്യം.
ഞായറാഴ്ച നടന്ന “സൺഡേ സംവാദ്” പരിപാടിക്ക് ശേഷമാണ് വൈറസിന് ജനിതക പരിണാമം സംഭവിച്ചിട്ടില്ലെന്ന് കാര്യം കേന്ദ്ര ആരോഗ്യ മന്ത്രി വ്യക്തമാക്കിയത്. രാജ്യവ്യാപകമായി കോവിഡ് രോഗികളുടെ ഉമിനീരിലെ സാമ്പിളുകൾ ശേഖരിച്ച് നടത്തിയ പരിശോധനയ്ക്കു ശേഷമാണ് ഐ.സി.എം.ആർ ഇക്കാര്യം പ്രഖ്യാപിച്ചതെന്നും ഹർഷവർദ്ധൻ സിംഗ് വ്യക്തമാക്കി.











