ബഹരംപുർ : കഴിഞ്ഞദിവസം എൻഐഎ പശ്ചിമബംഗാളിലെ മുർഷിദാബാദിൽ നിന്നും പിടികൂടിയ അൽ-ഖ്വയ്ദ തീവ്രവാദികളിലൊരാളുടെ വീട്ടിൽ രഹസ്യഅറ കണ്ടെത്തി. അബു സുഫിയാനെന്ന തീവ്രവാദിയുടെ മുർഷിദാബാദ് ജില്ലയിലുള്ള റാണിനഗറിലെ വീട്ടിലാണ് 10 അടി നീളവും 7 അടി വീതിയുമുള്ള രഹസ്യ അറ കണ്ടെത്തിയതെന്ന് പോലീസ് വ്യക്തമാക്കി.
മണിക്കൂറുകളോളം നീണ്ട തിരച്ചിലിനൊടുവിൽ അബു സുഫിയാനിന്റെ വീട്ടിൽ നിന്നും ഇലക്ട്രോണിക് ഗാഡ്ജെറ്റുകളും ഒരു ബൾബിന്റെ ബോർഡും പോലീസ് കണ്ടെടുത്തിട്ടുണ്ട്. അതേസമയം, സെപ്റ്റിക്ക്ടാങ്കിനായി നിർമിച്ച അറയാണ് പോലീസ് കണ്ടെത്തിയതെന്ന് വിശദമാക്കി അബുവിന്റെ ഭാര്യ രംഗത്തുവന്നിരുന്നു. എന്നാൽ, വീട്ടിൽ ഇത്തരത്തിലൊരു രഹസ്യ അറയുണ്ടെന്ന കാര്യം ചോദ്യംചെയ്യലിനിടെ അബു തന്നെയാണ് വെളിപ്പെടുത്തിയതെന്ന് പോലീസ് പറഞ്ഞു. ഇന്നലെ പശ്ചിമബംഗാളിൽ നിന്നും പിടികൂടിയ 6 ഭീകരരെയും കൂടുതൽ വിവരങ്ങൾക്കായി ചോദ്യംചെയ്ത് വരികയാണ്.
Discussion about this post