ന്യൂഡൽഹി : ചൈനയ്ക്ക് വേണ്ടി ചാരവൃത്തി നടത്തിയതിന് അറസ്റ്റിലായ പത്രപ്രവർത്തകൻ രാജീവ് ശർമ്മയെ അനുകൂലിച്ച് പ്രസ്താവനയുമായി ചൈനീസ് മുഖപത്രം ഗ്ലോബൽ ടൈംസ്. ശർമയും തങ്ങളും തമ്മിലുള്ള ബന്ധം തൊഴിൽപരമായി മാത്രമാണെന്നും, ബാക്കിയെല്ലാം ഇന്ത്യയുടെ ആരോപണം മാത്രമാണെന്നുമാണ് ഗ്ലോബൽ ടൈംസ് എഡിറ്റർ ഇൻ ചീഫ് ഹൂ ഷി ജിൻ പ്രഖ്യാപിക്കുന്നത്. ഗ്ലോബൽ ടൈംസിനെ ഇതുമായി ബന്ധപ്പെടുത്തുന്നത് അപഹാസ്യമാണെന്നും, ചൈനീസ് ഔദ്യോഗിക മാധ്യമത്തെ ഇന്ത്യ അപമാനിച്ചിരിക്കുകയാണെന്നും ഷി ജിൻ ആരോപിച്ചു.
രാജീവ് ശർമയെ അനുകൂലിച്ച് രാജ്യവിരുദ്ധ പ്രസ്താവനകൾക്ക് പേരുകേട്ട എൻഡിടിവിയുടെ പത്രപ്രവർത്തകനായ അരവിന്ദ് ഗുണശേഖർ, ശർമയുടെ അറസ്റ്റ് പത്ര സ്വാതന്ത്ര്യത്തിനു വിരുദ്ധമാണെന്ന പ്രസ്താവനയുമായി രംഗത്ത് വന്നിട്ടുണ്ട്. അതേസമയം, 2016 മുതൽ രാജീവിന് ചൈനീസ് ഇന്റലിജൻസ് ഏജൻസികളുമായി ബന്ധമുണ്ടെന്ന് സ്പെഷൽ സെൽ ഡിസിപി സഞ്ജീവ് കുമാർ യാദവ് വെളിപ്പെടുത്തി. ചൈനീസ് രഹസ്യാന്വേഷണ ഉദ്യോഗസ്ഥർക്ക് അതിർത്തിയിലെ സൈനിക വിന്യാസം അടക്കം, ഇന്ത്യയുടെ പ്രതിരോധ നയങ്ങളെപ്പറ്റിയുള്ള ക്ലാസിഫൈഡ് ഇൻഫർമേഷനുകൾ കൈമാറിയതിനാണ് രാജീവ് ശർമയെ ഡൽഹി പൊലീസ് സ്പെഷൽ സെൽ അറസ്റ്റ് ചെയ്തത്.
Discussion about this post