മലപ്പുറം : പട്ടിക്കാടിന് സമീപം ആക്കപ്പറമ്പില്‍ നിയന്ത്രണം വിട്ട കാറിടിച്ച് രണ്ടു കുട്ടികള്‍ മരിച്ചു. പൂന്താനം ചേരിയില്‍ സുലൈമാന്റെ മകന് മുഹമ്മദ് സിബിനി (11), സഹോദരന്റെ മകന് മുഹമ്മദ് ഡാനിഷ് (12) എന്നിവരാണ് മരിച്ചത്. മദ്രസയിലേക്ക് പോകുന്നതിനിടെയായിരുന്നു അപകടം. ഡ്രൈവര്‍ ഉറങ്ങിപ്പോയതാണ് അപകട കാരണമായതെന്ന് പ്രാഥമിക നിഗമനം.
വീട്ടില്‍ നിന്നു ഒരു കിലോമീറ്റര്‍ അകലെയാണ് അപകടമുണ്ടായത്. എടക്കര ഭാഗത്തേയ്ക്കു പോകുകയായിരുന്ന കാര്‍ കുട്ടികളെ ഇടിക്കുകയായിരുന്നു. കുട്ടികള്‍ സംഭവസ്ഥലത്തു തന്നെ മരിച്ചു. മൃതദേഹങ്ങള്‍ പെരുന്തല്‍മണ്ണ സ്വകാര്യ ആശുപത്രി മോര്‍ച്ചറിയില്‍.
Discussion about this post