ബോളിവുഡ് നടന് സുശാന്ത് സിംഗ് രജ്പുത്തിന്റെ മരണവുമായി ബന്ധപ്പെട്ട ലഹരിമരുന്ന് കേസില്‍ നടി ദീപിക പദുക്കോണ്‍ അന്വേഷണ സംഘത്തിന് മുന്നില്‍ ശനിയാഴ്ച ഹാജരാകും. നാളെ ഹാജരാകാനായിരുന്നു നിര്‍ദേശമെങ്കിലും നടി കൂടുതല്‍ സമയം ആവശ്യപ്പെടുകയിരുന്നു.
ദീപിക പദുക്കോണ്‍ സമന്‍സ് കൈപ്പറ്റിയെന്നും, ശനിയാഴ്ച ഹാജരാകാന്‍ സന്നദ്ധത അറിയിച്ചുവെന്നും നാര്‍ക്കോട്ടിക് കണ്ട്രോള് ബ്യൂറോ വ്യക്തമാക്കി. ദീപികയുടെ മാനേജര്‍ കരിഷ്മ പ്രകാശിനെയും, നടി രാകുല്‍ പ്രീത് സിംഗിനെയും നാളെ ചോദ്യം ചെയ്യും.
Discussion about this post