ന്യൂഡൽഹി : ബിജെപി സർക്കാർ പരിശ്രമിക്കുന്നത് കർഷകരുടെ ക്ഷേമത്തിനാണെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി.കർഷകരുടെ മനസ്സിലുള്ള തെറ്റിദ്ധാരണകൾ മാറ്റി അവർക്കു മനസ്സിലാവുന്ന ലളിതമായ ഭാഷയിൽ കാർഷിക ബില്ലിന്റെ ഗുണ വശങ്ങളെക്കുറിച്ച് പറഞ്ഞു കൊടുക്കണമെന്നും പ്രധാനമന്ത്രി പറഞ്ഞു. ഭാരതത്തിലെ കർഷകർ ആശങ്കാകുലരാണെന്നും, കുപ്രചാരണങ്ങളിൽ പെട്ട് തെറ്റിദ്ധരിക്കപ്പെടുന്ന അവരുടെ പരിഭ്രമമകറ്റാൻ താഴേത്തട്ടു മുതലുള്ള ബിജെപിയുടെ വളണ്ടിയർമാർ രംഗത്തിറങ്ങണമെന്നും നരേന്ദ്ര മോദി ആവശ്യപ്പെട്ടു.
പണ്ഡിറ്റ് ദീനദയാലിന്റെ ജന്മദിനത്തിന്റെ അന്ന്, ദീൻ ദയാൽ ഉപാധ്യായ ഗ്രാമീൺ കൗശല്യ യോജനയുടെ സ്ഥാപക ദിനാഘോഷത്തിൽ പങ്കെടുത്തു പ്രസംഗിക്കുകയായിരുന്നു പ്രധാനമന്ത്രി നരേന്ദ്രമോദി. രാജ്യത്തെ 86 ശതമാനം വരുന്ന ചെറുകിട കർഷകർക്കായിരിക്കും പുതിയ കാർഷിക ബില്ലുകളുടെ ഏറ്റവും വലിയ ഗുണഫലം ലഭിക്കുകയെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. താങ്ങുവില ഉയർത്തുന്നതിലൂടെ ബിജെപി നയിക്കുന്ന എൻഡിഎ സർക്കാർ ചരിത്രം സൃഷ്ടിക്കുകയാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
Discussion about this post