വ്യാജ വാർത്തകൾ പ്രചരിപ്പിക്കുന്നതിന് ‘ദ ഹിന്ദു’വിനെതിരെ രൂക്ഷവിമർശനവുമായി ഡെന്മാർക്കിലെ ഇന്ത്യൻ അംബാസിഡർ ഫ്രഡ്‌ഡി സ്വേൻ. ഇന്ത്യയിലെ കോവിഡ് വ്യാപനം വർധിച്ചുവരുന്ന സാഹചര്യത്തിൽ ഡെന്മാർക്കിന് ആശങ്കയുണ്ടെന്ന പ്രസ്താവന ഡാനിഷ് പ്രധാനമന്ത്രി മെറ്റെ ഫ്രഡറിക്സെൻ നടത്തിയതായി ‘ദ ഹിന്ദു’ റിപ്പോർട്ട് ചെയ്തിരുന്നു. ഈ വാർത്ത വ്യാജമാണെന്നാരോപിച്ചാണ് ഇപ്പോൾ ഡെന്മാർക്കിലെ ഇന്ത്യൻ അംബാസിഡർ ഫ്രഡ്‌ഡി സ്വേൻ രംഗത്തു വന്നിട്ടുള്ളത്.
ഇന്ത്യയും ഡെന്മാർക്കും തമ്മിലുള്ള ഹരിത നയതന്ത്ര പങ്കാളിത്തം കൂടുതൽ ശക്തിപ്പെടുത്തുന്നതിനായുള്ള പദ്ധതികൾ ചർച്ച ചെയ്യുന്നതിനായി ചേർന്ന വെർച്വൽ യോഗത്തിൽ ഒരു ചോദ്യത്തിനുള്ള മറുപടിയെന്നോണമാണ് അദ്ദേഹം ഇന്ത്യയിലെ കോവിഡ് സാഹചര്യത്തെ കുറിച്ചുള്ള പരാമർശം നടത്തിയത്. എന്നാൽ, ‘ദ ഹിന്ദു’ ഡാനിഷ് പ്രധാനമന്ത്രി മെറ്റെ ഫ്രഡറിക്സെനിന്റെ പ്രസ്താവന വളച്ചൊടിക്കുകയാണ് ചെയ്തതെന്ന് ഫ്രഡ്‌ഡി സ്വേൻ ട്വീറ്റ് ചെയ്തു.
Discussion about this post