പ്യോഗ്യാങ് : കോവിഡ് മഹാമാരി രാജ്യത്ത് നിയന്ത്രണ വിധേയമായെന്ന് ഉത്തരകൊറിയ. കോവിഡിനെ നേരിടുന്നതിനായുള്ള ഏറ്റവും മികച്ച നടപടികൾ സ്വീകരിച്ചത് ഉത്തര കൊറിയൻ നേതൃത്വമാണെന്ന അവകാശവാദവുമായാണ് രാജ്യത്തെ യു.എൻ അംബാസിഡർ കിം സോങ് രംഗത്തു വന്നിട്ടുളളത്. കൃത്യസമയത്ത് ആവശ്യമായ നടപടികൾ സ്വീകരിച്ചതിനാലാണ് രാജ്യത്തെ കോവിഡ് വ്യാപനം നിയന്ത്രണവിധേയമാക്കാൻ കഴിഞ്ഞതെന്ന് അദ്ദേഹം പറഞ്ഞു. ഐക്യരാഷ്ട്രസഭയുടെ 75-ാ൦ വാർഷിക സമ്മേളനത്തിലാണ് അദ്ദേഹം ഇക്കാര്യങ്ങൾ സൂചിപ്പിച്ചത്.
കോവിഡ് പൊട്ടിപ്പുറപ്പെട്ടതിനു ശേഷം രാജ്യത്ത് വിദേശസഞ്ചാരികൾക്കുള്ള പ്രവേശനം നിഷേധിച്ചിരുന്നു. കോവിഡ് വ്യാപനം നിയന്ത്രിക്കുന്നതിനായി ഉത്തരകൊറിയയിൽ കർശനനടപടികളാണ് സ്വീകരിച്ചിരിക്കുന്നതെന്ന് കിം സോങ് പറഞ്ഞു. ചെറിയ ഇളവുകൾ പോലും ആർക്കും അനുവദിക്കുന്നില്ലെന്ന് ഉത്തരകൊറിയൻ പ്രസിഡന്റ് കിം ജോങ് ഉന്നും സമ്മേളനത്തിൽ വ്യക്തമാക്കി.
Discussion about this post