തിരുവനന്തപുരം : മോഹന്‍ലാലിന്റെ ലാലിസത്തിനെതിരെ കെ.മുരളീധരന് എംഎല്‍എ.ലാലിസമാണ് ദേശീയ ഗെയിംസിന്റെ ഉദ്ഘാടനചടങ്ങ് കുഴപ്പത്തിലാകാന്‍ കാരണം.പരിപാടിയില്‍ പാട്ട് പാടേണ്ടവര്‍ നൃത്തം ചവിട്ടുകയും ,നൃത്തം ചെയ്യേണ്ടവര്‍ പാട്ടു പാടുകയും ചെയ്തു. ലാലിസത്തിന്റെ പേരില്‍ ജനങ്ങളെ കബളിപ്പിക്കുകയായിരുന്നെന്നും കെ.മുരളീധരന് കുറ്റപ്പെടുത്തി.
ദേശീയ ഗെയിംസില്‍ വന്‍ അഴിമതി നടക്കുകയാണെന്നാരോപിച്ച് ദേശീയ ഗെയിംസ് അക്രഡിറ്റഷന്‍ ചെയര്മാന് സ്ഥാനത്തുനിന്ന് മുരളീധരന് രാജി വെയ്ക്കാന്‍ തീരുമാനിച്ചിരുന്നെങ്കിലും മുഖ്യമന്ത്രിയുടെ ഇടപെടലിനെത്തുടര്‍ന്ന് തീരുമാനം മാറ്റുകയായിരുന്നു.ദേശീയ ഗെയിംസിനെക്കുറിച്ചുള്ള പരാതികള്‍ ഗെയിംസിന് ശേഷം പരിശോധിക്കാമെന്ന മുഖ്യമന്ത്രിയുടെ ഉറപ്പിന്മേലാണ് തീരുമാനം മാറ്റിയത്.
Discussion about this post