അബുദാബി: ഐപിഎല്ലില്‍ രാജസ്ഥാന് റോയല്‍സിനെതിരെ റോയല്‍ ചലഞ്ചേഴ്സ് ബംഗളൂരുവിന് 155 റണ്‍സ് വിജയലക്ഷ്യം. ടോസ് നേടി ബാറ്റിംഗിനിറങ്ങിയ രാജസ്ഥാന് റോയല്‍സിന് മോശം തുടക്കമായിരുന്നു.
നാല് ഓവറിനിടെ രാജസ്ഥാന് മൂന്ന് മുന്‍നിര താരങ്ങളെയാണ് നഷ്ടമായത്. ക്യാപ്റ്റന്‍ സ്റ്റീവ് സ്മിത്തിനെ(5) ഇസുരു ഉദാന പുറത്താക്കി. 12 പന്തില്‍ ഒരു സിക്സും മൂന്നു ഫോറുമടക്കം 22 റണ്‍സെടുത്ത ജോസ് ബട്ട്ലറെ നവ്ദീപ് സെയ്നി മടക്കുകയായിരുന്നു.
നാലു റണ്‍സെടുത്ത സഞ്ജുവിനെ ചഹല്‍ മടക്കുകയായിരുന്നു. പിന്നീട് ഉത്തപ്പയും രാജസ്ഥാനെ നിരാശയിലാക്കി. 22 പന്തില്‍ 17 റണ്‍സാണ് ഉത്തപ്പ നേടിയത്.
മഹിപാലാണ് രാജസ്ഥാന് തുണയായത്. 39 പന്തില്‍ മൂന്ന് സിക്സും ഒരു ഫോറും 47 റണ്‍സെടുത്ത് മഹിപാല്‍ രാജസ്ഥാന്റെ നെടുംതൂണായി. അവസാന ഓവറുകളില്‍ രാഹുല്‍ തെവാട്ടിയ കത്തിക്കയറി. 12 പന്തില്‍ മൂന്ന് സിക്സുകള്‍ പറത്തിയ തെവാട്ടിയ 24 റണ്‍സെടുത്ത് പുറത്താകതെ നിന്നു.
ബംഗളൂരുവിനായി ചഹല്‍ മൂന്ന് വിക്കറ്റ് വീഴ്ത്തി. ഇസുരു ഉദാന രണ്ട് വിക്കറ്റും സെയ്നി ഒരു വിക്കറ്റും നേടി.
Discussion about this post