ബംഗളുരു : കന്നഡ സിനിമാ ലഹരി റാക്കറ്റ് കേസിൽ അറസ്റ്റിലായ രാഗിണി ദ്വിവേദി, സഞ്ജന ഗൽറാണി എന്നീ നടിമാരുടെ മുടിയുടെ സാമ്പിൾ ഫോറൻസിക് ലാബിൽ പരിശോധന നടത്തും. ഇവരുടെ ലഹരി ഉപയോഗം സംബന്ധിച്ച കൂടുതൽ തെളിവുകൾക്ക് വേണ്ടിയാണ് ഇത്തരത്തിൽ പരിശോധന നടത്തുന്നത്.
ഹെയർ ഫോളിക്കിൾ പരിശോധനയ്ക്കായി ആദ്യം ഹെയർ സാമ്പിളുകൾ അയച്ചിരുന്നെങ്കിലും ഹൈദരാബാദിലെ ഫോറൻസിക് സയൻസ് ലബോറട്ടറി സാങ്കേതിക പ്രശ്നങ്ങൾ ചൂണ്ടിക്കാട്ടി സാമ്പിളുകൾ ബംഗളുരു സെൻട്രൽ ക്രൈംബ്രാഞ്ചിന് തിരിച്ചയക്കുകയായിരുന്നു. പ്രശ്നം പരിഹരിച്ച് സാമ്പിൾ വീണ്ടും പരിശോധനയ്ക്ക് അയക്കുമെന്ന് ജോയിന്റ് കമ്മീഷണർ (ക്രൈം) സന്ദീപ് പാട്ടീൽ വ്യക്തമാക്കിയിട്ടുണ്ട്. അതേസമയം, കേസിൽ നേരത്തെ അറസ്റ്റിലായ ലഹരി പാർട്ടി സംഘാടകൻ വിരേൻ ഖന്നയെ നുണപരിശോധനയ്ക്ക് വിധേയനാക്കാൻ കോടതി അനുമതി നൽകി. വിരേൻ ഖന്ന അന്വേഷണവുമായി സഹകരിക്കാത്തതിനാലാണ് പോലീസ് കോടതിയെ സമീപിച്ചത്.
Discussion about this post