താൻ വിവാഹിതയാവാൻ പോകുന്നുവെന്ന വാർത്ത പങ്കുവെച്ചതിനു പിന്നാലെ കാജൾ അഗർവാളിന് ആശംസകളുമായി തെന്നിന്ത്യൻ സിനിമാതാരങ്ങൾ. നടിമാരായ റാഷി ഖന്ന, സാമന്ത അക്കിനേനി, ഹൻസികയടക്കമുള്ള സിനിമാതാരങ്ങളാണ് കാജളിന് ആശംസകളുമായി എത്തിയിരിക്കുന്നത്.
ബിസിനെസ്സ് മാനും ഇന്റീരിയർ ഡിസൈനറുമായ ഗൗതം കിച്ലുവിനെ ഒക്ടോബർ 30 ന് വിവാഹം ചെയ്യാൻ പോകുന്ന വിവരം കാജൾ തന്നെയാണ് സാമൂഹ്യമാധ്യമങ്ങളിലൂടെ ആരാധകരെയറിയിച്ചത്. വിവാഹ ചടങ്ങുകൾ അടുത്ത ബന്ധുക്കളുടെ സാന്നിധ്യത്തിൽ ലളിതമായി നടത്താനാണ് തീരുമാനിച്ചിരിക്കുന്നതെന്നും താരം അറിയിച്ചിട്ടുണ്ട്. കഴിഞ്ഞ മാസമാണ് കാജളിന്റെ വിവാഹ നിശ്ചയം കഴിഞ്ഞത്. വിവാഹ ശേഷവും തുടർന്ന് അഭിനയിക്കുമെന്നും പുതിയൊരു ജീവിതത്തിലേക്ക് കടക്കുന്ന തനിക്ക് എല്ലാ പ്രാർത്ഥനയും അനുഗ്രഹവും വേണമെന്നും താരം ഇൻസ്റ്റാഗ്രാമിൽ പങ്കുവെച്ച പോസ്റ്റിൽ പറയുന്നു.
Discussion about this post