ഡൽഹി: പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ സ്വപ്ന പദ്ധതിയായ ആത്മനിർഭർ ഭാരതിന്റെ ഭാഗമായി ഇന്ത്യയിൽ ഉദ്പാനത്തിന് സജ്ജമായി ആഗോള ഭീമന്മാർ. ഐഫോണും സാംസംഗും ഉൾപ്പെടെ 16 ആഗോള സ്ഥാപനങ്ങൾക്കാണ് രാജ്യത്ത് ഉദ്പാദനം തുടങ്ങാൻ കേന്ദ്രസർക്കാർ അനുമതി നൽകിയത്.
ഐഫോൺ നിർമ്മാതാക്കളായ ഫോക്സ്കോൺ, സാംസംഗ്, ഹോന്‍ ഹായ്, റൈസിങ് സ്റ്റാര്‍, വിസ്‌ട്രോണ്‍, ലാവ, മൈക്രോമാക്‌സ്, പഡ്‌ഗെറ്റ് ഇലക്ട്രോണിക്‌സ്, യുടിഎല്‍ നിയോലിങ്ക്‌സ്, പെഗാട്രോണ്‍ തുടങ്ങിയ കമ്പനികൾക്കാണ് വിവരസാങ്കേതിക മന്ത്രാലയം അനുമതി നൽകിയത്.
ഓഗസ്റ്റ് ഒന്നുവരെ പദ്ധതിയില്‍ ഉള്‍പ്പെടുത്താന്‍ 20 കമ്പനികളാണ് അപേക്ഷ നല്‍കിയത്. 15,000 രൂപയ്ക്ക് മുകളിലുള്ള ഫോണുകളാകും ആഗോള കമ്പനികൾ ഇന്ത്യയിൽ നിർമ്മിക്കുക. എന്നാല്‍ രാജ്യത്തെ കമ്പനികള്‍ക്ക് ഇത് ബാധകമല്ല. ചൈനീസ് കമ്പനികളുടെ കടന്നുവരവോടെ മന്ദഗതിയിലായ ഇന്ത്യൻ സ്മാർട്ട്ഫോൺ കമ്പനികൾക്ക് പുനരുജ്ജീവനത്തിനുള്ള ഉദാര നടപടികളും പി എൽ ഐയുടെ ഭാഗമായി നടപ്പിലാക്കും.
ഫോക്‌സ്‌കോണ്‍, ഹോന്‍ ഹായ്, റൈസിങ് സ്റ്റാര്‍, വിസ്‌ട്രോണ്‍, പെഗാട്രോണ്‍ , സാംസംഗ് എന്നിവയാണ് പദ്ധതിയില്‍ ഉള്‍പ്പെട്ട വിദേശ കമ്പനികള്‍. ഫോക്സ്കോൺ, ഹോന്‍ ഹായ്, വിസ്‌ട്രോണ്‍, പെഗാട്രോണ്‍ എന്നീ കമ്പനികളാണ് ആപ്പിളിന് വേണ്ടി ഇന്ത്യയിൽ ഐഫോൺ നിർമ്മിക്കുന്നത്.
അഞ്ചു വർഷം കൊണ്ട് 10.5 ലക്ഷം കോടിയിലേറെ ഉദ്പാദനമാണ് 16 വിദേശ കമ്പനികളിൽ നിന്നും പ്രതീക്ഷിക്കപ്പെടുന്നത്. മൊത്തം ഉത്പാദനത്തില്‍ 60 ശതമാനവും കയറ്റുമതി ചെയ്യാനാണ് പദ്ധതി. കയറ്റുമതിയിലൂടെ പ്രതീക്ഷിക്കുന്ന മൊത്തം മൂല്യം 6.50 ലക്ഷം കോടി രൂപയാണ്. കയറ്റുമതി പ്രോത്സാഹിപ്പിച്ചു കൊണ്ടുള്ള പദ്ധതിയാണ് കേന്ദ്രസർക്കാർ ലക്ഷ്യമിടുന്നത്. ഉണരുന്ന ഇന്ത്യൻ വിപണി മേഖലയിൽ ചൈന പുലർത്തിയിരുന്ന ഏഷ്യൻ മേൽക്കോയ്മക്ക് കനത്ത വെല്ലുവിളിയാണ് ഉയർത്തുന്നത്.
Discussion about this post