2020-ലെ രസതന്ത്ര നൊബേൽ രണ്ട് വനിതകൾക്ക്. ഫ്രഞ്ച് ഗവേഷകയായ ഇമ്മാനുവെല്ലെ ഷാർപ്പെന്റിയെ, അമേരിക്കൻ ബയോ കെമിസ്റ്റ് ജെന്നിഫർ.എ.ഡൗഡ്ന എന്നിവരാണ് ഈ വർഷത്തെ നൊബേൽ കരസ്ഥമാക്കിയത്. ഇരുവർക്കും പുരസ്‌കാരം ലഭിച്ചിരിക്കുന്നത് ജനിതക എഡിറ്റിംഗ് നൂതന മാർഗം കണ്ടെത്തിയതിനാണ്.
ഇമ്മാനുവെല്ലെ ജർമനിയിലെ മാക്സ് പ്ലാങ്ക് യൂണിറ്റ് ഫോർ സയൻസ് ഓഫ് പാത്തോജൻസ് ഡയറക്ടറും ജെന്നിഫർ.എ.ഡൗഡ്ന ബെർക്കിലി സർവകലാശാലയിൽ പ്രൊഫസറുമാണ്. ഈ വർഷത്തെ ഭൗതികശാസ്ത്രത്തിനുള്ള നൊബേൽ സമ്മാനവും വൈദ്യശാസ്ത്രത്തിനുള്ള നൊബേൽ സമ്മാനവും കഴിഞ്ഞ ദിവസങ്ങളിൽ പ്രഖ്യാപിച്ചിരുന്നു. ഭൗതിക ശാസ്ത്രത്തിനുള്ള നൊബേൽ സമ്മാനം ലഭിച്ചത് ബ്രിട്ടീഷ് ശാസ്ത്രജ്ഞരായ റോജർ പെന്റോസ്, റെയർഹാർഡ് ഗെൻസൽ, ആൻഡ്രിയ ഗെസ് എന്നിവർക്കാണ്.
അതേസമയം, വൈദ്യശാസ്ത്രത്തിനുള്ള നൊബേൽ ഹെപ്പറ്റൈറ്റിസ് സി വൈറസ് കണ്ടുപിടിച്ച ഹാർവി.ജെ.ആൾട്ടർ, മൈക്കിൾ ഹൗടൺ, ചാൾസ്.എം.റൈസ് എന്നിവർക്കാണ് ലഭിച്ചത്.
Discussion about this post