ഷിംല : മുൻ സിബിഐ മേധാവി അശ്വനി കുമാറിനെ അദ്ദേഹത്തിന്റെ വസതിയിൽ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തി. 69 വയസായിരുന്നു. കുറച്ചു കാലമായി അദ്ദേഹം വിഷാദരോഗത്തിലായിരുന്നുവെന്നാണ് റിപ്പോർട്ടുകൾ. സംഭവത്തെ തുടർന്ന്, പോലീസും ഐജിഎംസിയിലെ ഡോക്ടർമാരും സ്ഥലത്തെത്തിയിട്ടുണ്ട്.
നാഗാലാൻഡ് ഗവർണറും ഹിമാചൽ പ്രദേശ് ഡിജിപിയും ആയി സേവനമനുഷ്ഠിച്ചിട്ടുള്ള വ്യക്തിയാണ് അശ്വനി കുമാർ. അശ്വനി കുമാറിന്റെ ആത്മഹത്യ ഞെട്ടിക്കുന്നതാണെന്നും അദ്ദേഹം പോലീസുകാർക്ക് ഒരു മാതൃകയായിരുന്നുവെന്നും ഷിംല എസ്പി മോഹിത് ചൗള സംഭവത്തിൽ പ്രതികരിച്ചു. സംഭവ സ്ഥലത്ത് ഫോറൻസിക് വിദഗ്ധരെത്തി തെളിവുകൾ ശേഖരിച്ചു വരികയാണെന്ന് ഹിമാചൽ പ്രദേശ് പോലീസ് മേധാവി സഞ്ജയ് കുണ്ഡുവും വിശദമാക്കിയിട്ടുണ്ട്.
പരിശോധനയിൽ അശ്വിനി കുമാർ എഴുതിയതെന്ന് കരുതപ്പെടുന്ന ആത്മഹത്യാ കുറിപ്പ് അദ്ദേഹത്തിന്റെ വീട്ടിൽ നിന്നും കണ്ടെടുത്തു. 2008-2010 കാലത്ത് സിബിഐയുടെ ഡയറക്ടറായിരുന്നു അശ്വിനി കുമാർ.
Discussion about this post