മംഗളൂരു : ബ്ലൂ ഫ്ലാഗ് ബീച്ചുകളുള്ള രാഷ്ട്രങ്ങളുടെ പട്ടികയിൽ ഇടം പിടിച്ച് ഇന്ത്യയും. ലോകത്തിലെ ഏറ്റവും വൃത്തിയുള്ള ബീച്ചുകൾക്ക് മാത്രമാണ് ബ്ലൂഫ്ലാഗ് ബാഡ്ജ് നൽകുന്നത്. നിലവിൽ, ഇത്തരം ബീച്ചുകൾ ഉള്ളത് ലോകത്തിൽ അൻപതിൽ താഴെ രാഷ്ട്രങ്ങളിൽ മാത്രമാണ്. ഈ പട്ടികയിലാണ് ഇന്ത്യയും ഇടം പിടിച്ചിരിക്കുന്നത്.
ഡെൻമാർക്ക് ആസ്ഥാനമായി പ്രവർത്തിക്കുന്ന എഫ്.ഇ.ഇ എന്നൊരു സംഘടനയാണ് ബ്ലൂഫ്ലാഗ് ബാഡ്ജ് നൽകുന്നത്. കർണാടകയിലും ഗുജറാത്തിലും, ഒഡീഷയിലുമായി എട്ടോളം ബീച്ചുകൾക്കാണ് ബ്ലൂഫ്‌ളാഗ് അംഗീകാരം ലഭിച്ചിരിക്കുന്നത്. ഒഡീഷയിലെ പ്രശസ്തമായ പൂരി ബീച്ചും ഇന്ത്യയിലെ ചരിത്രപ്രാധാന്യമുള്ള കാപ്പാട് ബീച്ചും പട്ടികയിൽ ഇടം പിടിച്ചിട്ടുണ്ട്. അന്താരാഷ്ട്ര പ്രാധാന്യമുള്ള ഈ അംഗീകാരം ഇന്ത്യയിലെ ടൂറിസത്തിന് വൻ ഉണർവ് നൽകുമെന്നാണ് പ്രതീക്ഷിക്കുന്നത്.
33 കർശന മാനദണ്ഡങ്ങൾ പാലിക്കുന്ന തീർത്തും മാലിന്യരഹിതമായ ബീച്ചുകൾക്ക് മാത്രമേ ബ്ലൂ ഫ്ലാഗ് ബാഡ്ജ് ലഭിക്കുകയുള്ളൂ. ഇതു വരെ 4,664 ബീച്ചുകൾക്ക് അംഗീകാരം ലഭിച്ചിട്ടുള്ളത്.
Discussion about this post