ഗാന്ധിനഗര്‍: ക്രിക്കറ്റ് താരം മഹേന്ദ്ര സിംഗ് ധോണിയുടെ അഞ്ച് വയസ്സുകാരി മകള്‍ക്കെതിരെ സാമൂഹിക മാധ്യമങ്ങളിലൂടെ ഭീഷണി മുഴക്കിയ കേസില്‍ 16കാരന്‍ അറസ്റ്റിൽ. ഗുജറാത്തിലെ മുന്ദ്രയില്‍ നിന്നാണ് 16 കാരനെ ഞായറാഴ്ച അറസ്റ്റ് ചെയ്തത്.
ഏതാനും ദിവസങ്ങള്‍ക്ക് മുമ്പ് ധോണിയുടെ ഭാര്യ സാക്ഷി ധോണിയുടെ ഇന്‍സ്റ്റാഗ്രാം അക്കൗണ്ടിലാണ് ഇയാള്‍ മകള്‍ക്കെതിരെ ഭീഷണി മുഴക്കുന്ന സന്ദേശം പോസ്റ്റ് ചെയ്തത്. ഗുജറാത്തിലെ നംന കപായ ഗ്രാമത്തിലെ പന്ത്രണ്ടാം ക്ലാസ് വിദ്യാര്‍ത്ഥിയാണ് അറസ്റ്റിലായ 16കാരന്‍.
കൊല്‍ക്കത്ത – ചെന്നൈ ഐപിഎല്‍ മത്സരശേഷമാണ് ഇയാള്‍ ഇന്‍സ്റ്റാഗ്രാമില്‍ ഭീഷണി സന്ദേശം അയച്ചത്.
റാഞ്ചി പോലീസ് രജിസ്റ്റര്‍ ചെയ്ത കേസായതിനാല്‍ പ്രതിയെ റാഞ്ചി പോലീസിന് കൈമാറുമെന്ന് കച്ച് (വെസ്റ്റ്) പോലീസ് സൂപ്രണ്ട് സൗരഭ് സിംഗ് പറഞ്ഞു.
Discussion about this post