തിരുവനന്തപുരം : ഹിമാചലി ഗാനം പാടി പ്രധാനമന്ത്രിയുടെയടക്കം അഭിനന്ദനമേറ്റു വാങ്ങിയ തിരുവനന്തപുരം സ്വദേശി എസ്.എസ് ദേവികയെ ക്ഷണിച്ചു വരുത്തി അഭിനന്ദിച്ച് ഗവർണർ ആരിഫ് ഖാൻ. ഗാനം നേരിട്ട് ആസ്വദിച്ച ഗവർണറും പത്‌നിയും ദേവികയെ മടക്കിയയച്ചത് കൈനിറയെ സമ്മാനങ്ങൾ നൽകിയാണ്. ദേവിയെ ക്ഷണിച്ചതിനെക്കുറിച്ച് നേരത്തെ അദ്ദേഹം ട്വീറ്റ് ചെയ്തിരുന്നു.
ദേവിക ദേശീയതലത്തിൽ ശ്രദ്ധയാകർഷിച്ചത് ‘ഏക് ഭാരത് ശ്രേഷ്ഠ ഭാരത്’ പദ്ധതിയുടെ ഭാഗമായി ‘ചംപാ കിത്തനി ദൂർ’ എന്നാൽ ഹിമാചലി നാടോടി ഗാനമാലപിച്ചാണ്. ഗാനം വൈറലായതോടെ ഗായികയെ പ്രശംസിച്ച് ഹിമാചൽ പ്രദേശ് മുഖ്യമന്ത്രി ജയറാം താക്കൂർ രംഗത്തുവന്നിരുന്നു. കൂടാതെ, അദ്ദേഹം ദേവികയെ ഹിമാചൽപ്രദേശിലേക്ക് ക്ഷണിക്കുകയും ചെയ്തു. അദ്ദേഹം ദേവികയെ അഭിസംബോധന ചെയ്തത് ‘കേരളത്തിന്റെ പുത്രി’ എന്നാണ്. ഇതിനു പിന്നാലെ ഈ കൊച്ചുകലാകാരിയെ തേടി പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ പ്രശംസയുമെത്തി.
പട്ടം കേന്ദ്രീയ വിദ്യാലയത്തിലെ ഒമ്പതാം ക്ലാസ് വിദ്യാർഥിനിയാണ് ദേവിക. ദേവികയുടെ ഹിമാചലി ഗാനം സമൂഹമാധ്യമങ്ങളിൽ ഇതിനോടകം തന്നെ കണ്ടത് 40 ലക്ഷത്തിലധികം പേരാണ്.
Discussion about this post