കൊച്ചി : ബിജെപി നേതാവും രാജ്യസഭാംഗവുമായ അൽഫോൺസ് കണ്ണന്താനത്തിനു കോവിഡ് സ്ഥിരീകരിച്ചു. തുടർന്ന് ഭാര്യ ഷീലയ്‌ക്കും മകൻ ആകാശിനും കോവിഡ് പരിശോധന നടത്തിയെന്നും പരിശോധനാ ഫലം നെഗറ്റീവാണെന്നും അദ്ദേഹം അറിയിച്ചിട്ടുണ്ട്. മുൻകേന്ദ്ര മന്ത്രി കൂടിയാണ് അൽഫോൺസ് കണ്ണന്താനം. ഒരുപാട് ജോലികൾ ക്വാറന്റൈനിന്റെ ഭാഗമായി തനിക്കു ചെയ്തുതീർക്കാനുണ്ടെന്ന് അദ്ദേഹം പറഞ്ഞു.
“അടുത്ത 14 ദിവസം ഞാനെന്റെ ലാപ്ടോപ്പിനൊപ്പമായിരിക്കും. ഐഎഎസ് ബാച്ച്മേറ്റ്സുമായി സഹകരിച്ചുള്ള പുസ്തകം ഒരാഴ്ചയ്ക്കുള്ളിൽ പൂർത്തിയാക്കാനാവുമെന്നാണ് പ്രതീക്ഷ. ഇതു കഴിഞ്ഞാൽ രണ്ട് പുസ്തങ്ങൾ കൂടി തയ്യാറാക്കാനുണ്ട്” അദ്ദേഹം വ്യക്തമാക്കി. തന്റെ നായ്ക്കൾ, പൂച്ചകൾ, എന്നിവയോടൊപ്പമുള്ള കളികളാണ് കൂടുതൽ മിസ് ചെയ്യുകായെന്നും തനിക്കു നിലവിൽ ആരോഗ്യപ്രശ്നങ്ങളൊന്നുമില്ല, പ്രാർത്ഥിക്കണമെന്നും അൽഫോൺസ് കണ്ണന്താനം കൂട്ടിച്ചേർത്തു.
Discussion about this post