അന്താരാഷ്ട്ര സൗരോർജ്ജ സഖ്യത്തിന്റെ പ്രസിഡണ്ട് സ്ഥാനത്തേക്ക് ഇന്ത്യ തെരഞ്ഞെടുക്കപ്പെട്ടു. രണ്ടാം വട്ടമാണ് ഈ സ്ഥാനത്തേക്ക് ഭാരതം തിരഞ്ഞെടുക്കപ്പെടുന്നത്.വൈസ് പ്രസിഡണ്ട് സ്ഥാനത്തേക്ക് ഫ്രാൻസിനെയാണ് തിരഞ്ഞെടുത്തിരിക്കുന്നത്.
പ്രസിഡന്റായ ഭാരതത്തെ ഊർജ്ജമന്ത്രി ആർ.കെ സിംഗ് പ്രതിനിധീകരിക്കും. 58 അംഗ രാജ്യങ്ങളുള്ള അന്താരാഷ്ട്ര സൗരോർജ സഖ്യം, പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ ദീർഘകാല സ്വപ്നമാണ്. പരമ്പരാഗത ഊർജ്ജ സ്രോതസ്സുകൾ പരമാവധി ഒഴിവാക്കി സാധ്യമായിടത്തെല്ലാം സൗരോർജം ഉപയോഗിക്കുക എന്നതാണ് സംഘടനയുടെ ആത്യന്തിക ലക്ഷ്യം. ഏഷ്യാ പസഫിക്, ആഫ്രിക്ക, യൂറോപ്പ്, ലാറ്റിൻ അമേരിക്ക ആൻഡ് കരീബിയൻ എന്നിങ്ങനെ നാലു മേഖലകളായി അംഗ രാഷ്ട്രങ്ങളെ തിരിച്ചിട്ടുണ്ട്.
ഫ്രാൻസിലെ പാരീസ് ആസ്ഥാനമാക്കി പ്രവർത്തിക്കുന്ന സംഘടനയുടെ ആശയം മുന്നോട്ടു വെച്ചത് പ്രധാനമന്ത്രി നരേന്ദ്രമോദിയാണ്. ഇന്ത്യ ആഫ്രിക്ക ഫോറം ഉച്ചകോടിയിൽ വെച്ചാണ് പ്രധാനമന്ത്രി ഇങ്ങനെയൊരു സംഘടനയുടെ ആവശ്യകത ആദ്യമായി ചർച്ചയ്ക്കു വയ്ക്കുന്നത്.
Discussion about this post