ഡല്‍ഹി : വനിതാ ജീവനക്കാര്‍ക്കു പ്രസവാവധി എട്ടു മാസമാക്കാന്‍ കേന്ദ്രസര്‍ക്കാര്‍ ശുപാര്‍ശ. കേന്ദ്ര വനിതാ-ശിശുക്ഷേമ മന്ത്രി മേനക ഗാന്ധി ഇതിനുള്ള നിര്‍ദേശം പ്രധാനമന്ത്രി നരേന്ദ്ര മോദിക്കു സമര്‍പ്പിച്ചു. പ്രധാനമന്ത്രി ഇതിനോടു യോജിപ്പു പ്രകടിപ്പിച്ചുവെന്നാണു സൂചന. നിലവില്‍ പ്രസവാവധി 180 ദിവസമാണ്. പ്രസവാവധി നീട്ടാന്‍ 1961ലെ മറ്റേര്‍ണിറ്റി ബെനിഫിറ്റ് ആക്ടില്‍ ഭേദഗതി വരുത്തണം.
പ്രധാനമന്ത്രി ഈ നിര്‍ദേശം ക്യാബിനറ്റ് സെക്രട്ടറിക്ക് അയച്ചു. ക്യാബിനറ്റ് സെക്രട്ടറി ഇതേക്കുറിച്ചു പഠിക്കാന്‍ സെക്രട്ടറിമാരുടെ ഉപസമിതിയോട് ആവശ്യപ്പെട്ടിട്ടുണ്ട്. ഉപസമിതി റിപ്പോര്‍ട്ട് ലഭിച്ചശേഷം തീരുമാനമെടുക്കും.
പ്രസവാവധി രണ്ടു ഭാഗമായി എട്ടു മാസമാക്കണമെന്നാണു നിര്‍ദേശം. പ്രസവത്തിനു മുന്‍പ് ഒരു മാസവും അതിനുശേഷം ഏഴു മാസവും എന്നായിരുന്നു കണക്ക്. സര്‍ക്കാരില്‍ മാത്രമല്ല, മറ്റു സ്ഥാപനങ്ങളിലും തൊഴില്‍ശാലകളിലും ഇതു നടപ്പാക്കണമെന്നാണു മേനക ഗാന്ധി ആവശ്യപ്പെട്ടിരിക്കുന്നത്.
Discussion about this post