ദുബായ് : അത്യാഹിത ഘട്ടങ്ങളില്‍ അടിയന്തര സേവനങ്ങള്‍ക്കായി ദുബായില്‍ മൂന്ന് ഹെലിപാഡുകള്‍ പണിയുന്നു. മെട്രോ പാതകള്‍ ബന്ധപ്പെടുത്തി റാഷിദിയ, ഖിസൈസ്, ജബല്‍അലി എന്നിവിടങ്ങളിലായിരിക്കും ഹെലിപാഡ് നിര്‍മിക്കുകയെന്ന് ആര്‍ടിഎ അറിയിച്ചു.
ആര്‍ടിഎ ചെയര്മാന് മതര്‍ അല്‍ തായറിന്റെയും ദുബായ് പൊലീസ് മേധാവി മേജര്‍ ജനറല്‍ ഖമീസ് മതര്‍ അല്‍ മസീനയുമായുള്ള ചര്‍ച്ചയ്ക്ക് ശേഷമാണ് ഇതുസംബന്ധിച്ച പ്രഖ്യാപനമുണ്ടായത്. ഇരു വകുപ്പുകളുടെയും സഹകരണത്തിന്റെ ഫലമായി പത്തു മാസത്തിനിടെ ദുബായ് ട്രാമിന്റെ സുരക്ഷിത, സംരക്ഷണ കാര്യങ്ങളില്‍ ഏറെ പുരോഗതിയുണ്ടായെന്നും യോഗം വിലയിരുത്തി.
Discussion about this post