ഇസ്‌ലാമാബാദ്: അതിര്‍ത്തിയില്‍ ഇന്ത്യ നിരന്തരം വെടിനിര്‍ത്തല്‍ കരാര്‍ ലംഘനം നടത്തുകയാണെന്ന് പാക്കിസ്ഥാന്‍ പ്രധാനമന്ത്രി നവാസ് ഷെരീഫ്. ഇത് ഇരുരാജ്യങ്ങളും തമ്മിലുള്ള സമാധാന ശ്രമങ്ങള്‍ക്ക് തിരിച്ചടിയാണെന്നും ഷെരീഫ് പറഞ്ഞു. കരാര്‍ ഇന്ത്യ അനുദിനം ലംഘിക്കുകയാണെന്നും ഇനിയുമിത് തുടരരുതെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
യാതൊരു പ്രകോപനവും ഇല്ലാതെയാണ് ഇന്ത്യ അതിര്‍ത്തിയില്‍ ആക്രമണം നടത്തുന്നത്. ഇത് അംഗീകരിക്കാന്‍ കഴിയില്ലെന്നും പാക് പ്രധാനമന്ത്രി കൂട്ടിച്ചേര്‍ത്തു.
Discussion about this post