ഡല്‍ഹി: ജമ്മു കശ്മീരില്‍ ആര്‍ട്ടിക്കിള്‍ 370 പുന:സ്ഥാപിക്കണമെന്നുള്ള ആവശ്യത്തെ പിന്തുണച്ച് കോണ്‍ഗ്രസ് നേതാവ് പി ചിദംബരം രംഗത്തെത്തിയതിന് പിന്നാലെ ബിഹാര്‍ നിയമസഭാ തെരഞ്ഞെടുപ്പിനുള്ള പ്രകടന പത്രികയില്‍ ഇത് പറയാന്‍ കോണ്‍ഗ്രസിന് ധൈര്യമുണ്ടോയെന്ന് ചോദിച്ച് കേന്ദ്ര മന്ത്രി പ്രകാശ് ജാവദേക്കര്‍ രംഗത്ത്. കോണ്‍ഗ്രസ് സംസാരിക്കുന്നത് വിഘടനവാദികളുടെ ഭാഷയാണെന്നും അദ്ദേഹം കുറ്റപ്പെടുത്തി.
ഒക്ടോബര്‍ 28 മുതല്‍ ആരംഭിക്കുന്ന ബീഹാര്‍ തെരഞ്ഞെടുപ്പിന് മുന്നോടിയായി സാമുദായിക വോട്ടുകള്‍ ലക്ഷ്യമിച്ച് കോണ്‍ഗ്രസ് “സമൂഹത്തെ ഭിന്നിപ്പിക്കുന്ന” രാഷ്ട്രീയം പ്രയോഗിക്കുകയാണ്. ജമ്മു കശ്മീരിലെ സര്‍ക്കാറിന്റെ നീക്കത്തെ ജനങ്ങള്‍ പിന്തുണച്ചിട്ടുള്ളതാണെന്നും അദ്ദേഹം പറഞ്ഞു. ‘ജമ്മു കശ്മീരിലും ലഡാക്കിലും എത്രമാത്രം പുരോഗതി ഉണ്ടായിട്ടുണ്ടെന്ന് ആളുകള്‍ കണ്ടു. എന്നിട്ടും, വിഘടനവാദികളെ പോലെയാണ് കോണ്‍ഗ്രസ് സംസാരിക്കുന്നത്. കോണ്‍ഗ്രസ് ഒരു ഇടുങ്ങിയ പാര്‍ട്ടിയായി മാറിയിരിക്കുന്നു , അതിനാലാണ് വികാരങ്ങള്‍ക്കെതിരായ നിലപാട് സ്വീകരിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.
Discussion about this post