ബോളിവുഡ് സംവിധായകന്‍ അനുരാഗ് കശ്യപിനെതിരെ ലൈംഗിക ആരോപണം നടത്തിയ നടി പായല്‍ ഘോഷ് കൂടുതല്‍ വെളിപ്പെടുത്തലുകളുമായി രംഗത്ത്. അനുരാഗ് തന്നോട് മോശമായി പെരുമാറിയിരുന്ന കാര്യം ഇന്ത്യന്‍ ക്രിക്കറ്റ് താരവും തന്റെ ‘സുഹൃത്തുമായ’ ഇര്‍ഫാന്‍ പഠാന് അറിയാമായിരുന്നു എന്നാണ് നടി ഇപ്പോള്‍ പറഞ്ഞിരിക്കുന്നത്. ഇര്‍ഫാന്‍ തന്റെ നല്ല സുഹൃത്താണെന്നും അദ്ദേഹം ഇക്കാര്യത്തില്‍ മൗനം വെടിഞ്ഞുകൊണ്ട് സത്യം തുറന്ന് പറയണമെന്നും നടി തന്റെ ട്വീറ്റ് വഴി പറയുന്നു.
‘അനുരാഗ് എന്നെ പീഡിപ്പിച്ചതിനെക്കുറിച്ച് ഞാന്‍ പറഞ്ഞിട്ടില്ല. എന്നാല്‍ മറ്റെല്ലാ കാര്യങ്ങളും ഞാന്‍ ഇര്‍ഫാനോട് പറഞ്ഞിരുന്നു. എല്ലാ അറിഞ്ഞിട്ടും ഇര്‍ഫാന്‍ മൗനം പാലിക്കുകയാണ്. ഒരിക്കല്‍ എന്റെ നല്ല സുഹൃത്താണെന്നാണ് അദ്ദേഹം അവകാശപ്പെട്ടിരുന്നത്. – പായല്‍ ട്വീറ്റ് ചെയ്തു. താന്‍ അദ്ദേഹവുമായി പങ്കുവച്ച കാര്യങ്ങളെല്ലാം അദ്ദേഹം ഇപ്പോള്‍ തുറന്നു പറയേണ്ടതാണെന്നും പായല്‍ സൂചിപ്പിച്ചു. താന്‍ ഇര്‍ഫാന്റെ കുടുംബ സുഹൃത്താണ് എന്നും നടി പറയുന്നു.
Discussion about this post