പാരിസ് : മതനിന്ദ ആരോപിച്ച് അധ്യാപകനായ സാമുവൽ പാറ്റിയെ വധിച്ച മതഭ്രാന്തർക്ക് വൻ തിരിച്ചടി നൽകി ഫ്രഞ്ച് സർക്കാർ. മോണ്ടെപില്ലിയറിലുള്ള ഗവൺമെന്റ് കെട്ടിടത്തിലാണ് ചാർലി ഹെബ്‌ദോ പ്രസിദ്ധീകരിച്ച കാർട്ടൂണുകൾ പ്രദർശിപ്പിച്ചത്.
ടൗൺഹാളിലെ നിരവധി കെട്ടിടങ്ങളാണ് വിവാദമായ പ്രവാചകന്റെ കാർട്ടൂണുകളും കൊല്ലപ്പെട്ട സാമുവൽ പാറ്റിയുടെ ചിത്രങ്ങളും കൊണ്ടു നിറഞ്ഞത്. പ്രവാചകനായ മുഹമ്മദ് നബിയുടെ ഇതേ കാർട്ടൂണുകൾ സ്കൂളിൽ കുട്ടികൾക്ക് കാണിച്ചു കൊടുത്തതിനാണ് ചരിത്ര അധ്യാപകനായ സാമുവൽ പാറ്റിയെ ദിവസങ്ങൾക്കു മുമ്പ് മതമൗലിക വാദികൾ കഴുത്തറുത്തു കൊന്നത്. അക്രമിയെ പോലീസ് അവിടെ വെച്ചു തന്നെ വെടിവെച്ചു കൊന്നു. സംഭവത്തിനു പുറകെ, മതഭ്രാന്തിന് അർഹമായ മറുപടി നൽകുമെന്ന് പ്രഖ്യാപിച്ചു കൊണ്ട് ഫ്രഞ്ച് പ്രസിഡന്റ് ഇമ്മാനുവൽ മാക്രോൺ രംഗത്തെത്തിയിരുന്നു.
“ജനാധിപത്യത്തിന്റെ ശത്രുക്കളെ എതിരിടുന്നതിൽ യാതൊരു ദാക്ഷിണ്യവും ഉണ്ടാവില്ല, അതൊന്നു കാണിക്കാനും മതത്തെ ആയുധമായി ഉപയോഗിക്കുന്നവർക്ക് മുന്നറിയിപ്പ് നൽകാനുമാണ് സർക്കാരിന്റെ ഈ നീക്കം” എന്ന് മേയർ കരോൾ ഡെൽഗ വെളിപ്പെടുത്തി.
Discussion about this post