ഡൽഹി: വിജയദശമി ദിനത്തിൽ ചൈനക്ക് ശക്തമായ മുന്നറിയിപ്പുമായി ദേശീയ സുരക്ഷാ ഉപദേഷ്ടാവ് അജിത് ഡോവൽ. ഭീഷണി എവിടെയോ അവിടെ ഇന്ത്യ ശക്തമായി പോരാടും. ഇന്ത്യയുടെ പോരാട്ടം സ്വാർത്ഥ താത്പര്യങ്ങൾക്ക് വേണ്ടി ആയിരിക്കില്ലെന്നും ഏവരുടെയും നന്മ മുൻനിർത്തി ആയിരിക്കുമെന്നും അദ്ദേഹം പറഞ്ഞു.
രാജ്യത്തിന് വേണ്ടിയാണ് നാം പൊരുതുന്നത്. രാഷ്ട്രത്തെ ഒന്ന് തൊടാൻ പോലും ശത്രുവിന് സാധിക്കില്ല. അത് പുരാതന ഭാരതീയ സന്യാസി പരമ്പരയുടെ സൃഷ്ടിയാണെന്നും ഡോവൽ പറഞ്ഞു.
ചൈനക്ക് ശക്തമായ മുന്നറിയിപ്പുമായി ആർ എസ് എസ് മേധാവി മോഹൻ ഭഗവതും രാജ്യരക്ഷാ മന്ത്രി രാജ്നാഥ് സിംഗും രംഗത്ത് വന്നു. നാം സർവ്വദാ സന്നദ്ധരായിരിക്കണമെന്നും ചൈനയുടെ പ്രകോപനങ്ങൾക്ക് ചുട്ട മറുപടിയാണ് ഇന്ത്യ നൽകിയതെന്നും മോഹൻ ഭാഗവത് പറഞ്ഞു. ചൈനയുമായി നിലനിൽക്കുന്ന അതിർത്തി പ്രശ്നങ്ങൾ പരിഹരിക്കാനാണ് ഇന്ത്യ ആഗ്രഹിക്കുന്നതെന്ന് രാജ്യരക്ഷാ മന്ത്രി രാജ്നാഥ് സിംഗ് വ്യക്തമാക്കി. എന്നാൽ ചില നികൃഷ്ട സംഭവങ്ങൾ ചിലരുടെ ഭാഗത്ത് നിന്നും ഉണ്ടാകുന്നത് ദൗർഭാഗ്യകരമാണെന്നും ചൈനയെ ഉദ്ദേശിച്ച് അദ്ദേഹം പറഞ്ഞു.
Discussion about this post