ശ്രീനഗർ: ജമ്മു കശ്മീരിലെ ലാൽ ചൗക്കിൽ മെഹബൂബ് മുഫ്തിയെ വെല്ലുവിളിച്ചു കൊണ്ട് ബിജെപി പ്രവർത്തകർ ദേശീയ പതാകയുയർത്തി. മുഫ്തിയുടെ പാർട്ടി ഓഫീസിനു മുന്നിൽ ത്രിവർണ പതാകയുയർത്തിയ ബിജെപി പ്രവർത്തകരെ ഇതേ തുടർന്ന് പോലീസ് കസ്റ്റഡിയിലെടുത്തു. ക്ലോക്ക് ടവറിന് സമീപം ബിജെപി പ്രവർത്തകർ ‘ഭാരത് മാതാ കീ ജയ്’ എന്ന മുദ്രാവാക്യവുമായി പതാക ഉയർത്തുന്ന ദൃശ്യങ്ങൾ ഏഷ്യൻ ന്യൂസ് ഏജൻസി പങ്കുവച്ചു.
കഴിഞ്ഞ ദിവസം, ജമ്മു കശ്മീരിൽ പഴയ പതാകയല്ലാതെ മറ്റൊരു പതാകയും ഉയർത്തില്ലെന്ന് പിഡിഎഫ് നേതാവായ മെഹബൂബ മുഫ്തി പറഞ്ഞിരുന്നു. ഞങ്ങൾക്ക് ഇന്ത്യൻ പതാകയേക്കാൾ ഞങ്ങളുടെ ദേശത്തിന്റെ പതാകയായിട്ടാണ് അഭേദ്യമായ ബന്ധമെന്നും ബന്ധമില്ലെന്നും അവർ പ്രസ്താവിച്ചിരുന്നു. ഞങ്ങൾക്ക് ഞങ്ങളുടെ പതാക ലഭിച്ചാൽ ഇന്ത്യൻ പതാക ഉയർത്തമെന്ന് അവർ വ്യക്തമാക്കി. ആർട്ടിക്കിൾ 370 പുനസ്ഥാപിക്കാനുള്ള പോരാട്ടമാണ് ഞങ്ങൾ നടത്തുന്നതെന്നും, കശ്മീരിനെ പതാക ലഭിച്ചില്ലെങ്കിൽ വേറെ ഒരു പതാകയും ഉയർത്തില്ലെന്നും അവർ വെളിപ്പെടുത്തി. 14 മാസത്തെ ജയിൽവാസത്തിനുശേഷം മാധ്യമങ്ങൾക്ക് നൽകിയ അഭിമുഖത്തിലാണ് മെഹബൂബ ഇക്കാര്യം വെളിപ്പെടുത്തിയത്.
മെഹബൂബയുടെ രാജ്യദ്രോഹപരമായ നിലപാടുകൾക്കെതിരെ ശക്തമായ പ്രതിഷേധമാണ് കശ്മീരിൽ അലയടിക്കുന്നത്. മെഹബൂബയ്ക്കെതിരെ രാജ്യദ്രോഹപരമായ കുറ്റം ചുമത്തണമെന്ന് ജമ്മുകാശ്മീരിലെ ബിജെപി നേതാവ് രവീന്ദർ റൈന ലഫ്റ്റനന്റ് ഗവർണർ മനോജ് സിൻഹയോട് ആവശ്യപ്പെട്ടു. ഞങ്ങളുടെ രാജ്യത്തിനും പതാകയ്ക്കും വേണ്ടി ജീവൻ നൽകാനും ഞങ്ങൾ തയ്യാറാണെന്നും അദ്ദേഹം വ്യക്തമാക്കി.
ജമ്മു കാശ്മീർ നമ്മുടെ രാജ്യത്തിന്റെ പ്രധാനപ്പെട്ട ഭാഗമാണെന്നും അവിടെ ഒരു പതാക ഉയരുമെങ്കിൽ അത് നമ്മുടെ ദേശീയപതാകയായിരിക്കണമെന്നും അദ്ദേഹം പറഞ്ഞു. ഇന്ത്യയിൽ കാശ്മീരി വിഘടനവാദി നേതാക്കൾ സുരക്ഷിതരല്ലെന്നും അവർ പാക്കിസ്ഥാനിലേക്കോ ചൈനയിലേക്കോ പോകേണ്ടി വരുമെന്നും അദ്ദേഹം വ്യക്തമാക്കി.
Discussion about this post